ടാമ്പാ ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് സെൻട്രൽ ഫ്ളോറിഡയുടെ സബ് കമ്മറ്റിയായ ടാമ്പാ തെക്കൻസ് ആരംഭിച്ചതിന്റെ ഒന്നാം വാർഷികം പ്രൗഢഗംഭീരമായി ഡിസംബർ 14ന് കമ്മ്യൂണിറ്റി സെൻട്രലിൽ വച്ച് വര്ണശമ്പളമായി നടത്തപ്പെട്ടു. പ്രശസ്ത മലയാളസിനിമ താരം ലെന മോഹൻ ആയിരുന്നു വിശിഷ്ടാതിഥി.

ഇപ്പോഴത്തെ എക്സിക്യൂട്ടീവ് ആയ റോമി പതിയിൽപ്ലാച്ചേരിൽ നൊപ്പം മറ്റ് കമ്മിറ്റി അംഗങ്ങളായ ജേക്കബ് വഞ്ചീപുര, അലിയ കണ്ടാരപ്പള്ളിൽ, റിങ്കു ചാമക്കാല & ജെയിൻ മൂലക്കാട്ട് ആഘോഷത്തിന്റെ വിജയത്തിനായി ചുക്കാൻ പിടിച്ചു. വിവിധതരം കലാപരിപാടികളാലും, കുട്ടികൾക്കായി ഫേസ് പെയിന്റിംഗ്, ഗെയിംസ്, രുചിയേറിയ ഭക്ഷണം കഴിച്ചും ഏവരും ഒന്നാം വാർഷികം ഒരു ഉത്സവമാക്കി.
ഒന്നാം വാർഷികത്തിന്റെ ആശംസനേർന്നതിനൊപ്പം എക്സിക്യൂട്ടീവ് കമ്മറ്റിയുടെ എല്ലാ സഹായ സഹകരണങ്ങളും,അസോസിയേഷൻ പ്രസിഡന്റ് ജയമോൾ മൂശാരിപ്പറമ്പിൽ ടാമ്പാ തെക്കൻസിന് ഉറപ്പ് നൽകി. ജിനിത ചാലയിൽ & ജിമ്മി അഴകേടത് എന്നിവർ ആങ്കർമാരായി വേറിട്ട സ്റ്റൈലിൽ,ഏവരെയും കയ്യിലെടുത്തു പരിപാടികൾക്ക് നല്ലൊരു വൈബ് കൊടുത്തു.

ടാമ്പാ തെക്കൻസിനെ മുന്നോട്ട് നയിക്കാനായി സാനു കളപ്പുര പ്രസിഡന്റായും, ആഷ്ലി പുതുപ്പള്ളിമ്യാലിൽ വൈസ് പ്രസിഡന്റായും, ബിജോയ് പൂവേലിൽ സെക്രട്ടറിയും,അനു അറക്കൽ ജോയിന്റ് സെക്രെട്ടറിയായും, റോജി രകുകാലായിൽ ട്രഷറർ ആയും നിയമിതരായി.ജേക്കബ് വഞ്ചിപ്പുരയും റോണി നിരപ്പുകാട്ടിലും അഡ്വൈസറി ബോർഡ് മെംബേർസ് ആയി നിയമിതരായി.ആഘോഷത്തിൽ പങ്കെടുത്ത ഏവർക്കും കമ്മറ്റിയുടെ പേരിലുള്ള നന്ദി അറിയിച്ചു.