വാഷിംഗ്ടൺ: അമേരിക്കയിലെ വിസ്കോൻസ് മാഡിസനിൽ സ്കൂളിലെ വെടിവെയ്പി ൽ15 കാരിയുടെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും മൊഴി എടുത്ത് അന്വേഷണ സംഘo. സ്കൂളിലുണ്ടായ വെടിവയ്പിൽ വെടിവെയ്പ് നടത്തിയ പെൺകുട്ടി ഉൾപ്പെടെകൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. വെടിവയ്‌പ് നടത്തിയ ശേഷം മരിച്ച നിലയിൽ കണ്ടെത്തിയ 15 വയസുകാരിയായ നതാലി റുപ്പോയുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴി പൊലീസ് ശേഖരിച്ചു.
വെടിവയ്പിലേക്കു നയിച്ച കാരണം കണ്ടെത്താനാകാത്തതിനെ തുടർന്നാണ് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തത്. നതാലിയുടെ സമൂഹമാധ്യമ പോസ്റ്റുകൾ, മൊബൈൽ ഫോൺ, കംപ്യൂട്ടർ എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
അതേസമയം, സമാന്ത എന്ന പേരിലും നതാലി അറിയപ്പെട്ടിരുന്നതായി പൊലീസ് സ്‌ഥിരീകരിച്ചു. വെടിവയ്‌പ് നടത്തിയ അബൻഡന്റ് ലൈഫ് ക്രിസ്റ്റ്യൻ സ്കൂളിലെ വിദ്യാർഥിയായ നതാലി മാഡിസൻ സ്വദേശിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വെടിവയ്പിൽ ഒരു അധ്യാപികയും വിദ്യാർഥിയുമാണ് മരിച്ചത്. പരുക്കേറ്റ ആറുപേരിൽ രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയാണ്