ബെയ്‌ജിങ്: ചൈന വീണ്ടും ലോകത്തിന് വിസ്മയം തീർക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ കൃത്രിമദ്വീപ് വിമാനത്താവളം നിർമാക്കാനൊരുങ്ങി ചൈന. ലിയാവോനിങ് പ്രവിശ്യയിലെ ഉപദ്വീപിൽ സ്ഥിതിചെയ്യുന്ന നഗരമായ ഡലിയന് സമീപമാണ് വിമാനത്താവളം വരുന്നത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡലിയൻ ജിൻഷൊവൻ ഇന്റർനാഷണൽ എയർപോർട്ട് എന്നാവും ഇത് അറിയപ്പെടുക.
ഡലിയൻ നഗരം പശ്ചിമ കൊറിയൻ ഉൾക്കടലിലെ പ്രധാന തുറമുഖം കൂടിയാണ്. ചൈനയിലെ ദ്വീപ് പ്രവിശ്യകൾ തമ്മിലുള്ള കച്ചവടബന്ധം സുഗമമാക്കുക എന്നതിനൊപ്പം ഡലിയനെ ഒരു ട്രാൻസ്പോർട്ട് ഹബ്ബ് ആക്കുക എന്ന ഉദ്ദേശം കൂടി ചൈനീസ് സർക്കാരിന് ഉള്ളതായാണ് വിവരം.
കൃത്രിമമായി നിർമിച്ചിട്ടുള്ള ദ്വീപുകളിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളങ്ങളിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ളത് ഹോങ് കോങ് ഇന്റർനാഷണൽ എയർപോർട്ടാണ്. 12.48 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വലിപ്പം. ജപ്പാനിലെ കാൻസായ് ഇൻ്റർനാഷണൽ എയർപോർട്ടാണ് രണ്ടാംസ്ഥാനത്ത്. 10.5 ചതുരശ്ര കിലോമീറ്ററാണ് ഇതിൻ്റെ വലിപ്പം. നിർമാണം പൂർത്തിയാകുന്നതോടെ ഈ രണ്ട് വിമാ നത്താവളങ്ങളെയും കടത്തിവെട്ടും ഡലിയൻ ജിൻഷൊവൻ ഇൻ്റർനാഷണൽ എയർപോർട്ട്.