Wednesday, December 18, 2024

HomeWorldMiddle Eastദുബായില്‍ ഇന്ത്യക്കാരന്റെ ഷോപ്പില്‍ വെള്ളി കപ്പില്‍ 'സ്വര്‍ണച്ചായ'; വില ഒരു ലക്ഷം രൂപ!

ദുബായില്‍ ഇന്ത്യക്കാരന്റെ ഷോപ്പില്‍ വെള്ളി കപ്പില്‍ ‘സ്വര്‍ണച്ചായ’; വില ഒരു ലക്ഷം രൂപ!

spot_img
spot_img

ചായ കുടിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ദിവസവും പത്തും പന്ത്രണ്ടും തവണ ചായ കുടിക്കുന്നവരും നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ ചില ആഡംബര ചായകളും ഇപ്പോള്‍ ചായപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്. അതിലൊന്നാണ് ‘ഗോള്‍ഡ് കരക്’ ചായ. ദുബായിലെ എമിറേറ്റ്‌സ് ഫിനാന്‍ഷ്യല്‍ ടവറില്‍ പ്രവര്‍ത്തിക്കുന്ന ബോഹോ കഫേയിലാണ് ഗോള്‍ഡ് കരക് എന്ന സ്വര്‍ണ ചായ ലഭിക്കുന്നത്. ഇന്ത്യന്‍ വംശജയായ സുചേത ശര്‍മ്മയുടേതാണ് ഈ കഫേ. ഗോള്‍ഡ് കരക് ചായയ്ക്ക് 5000 ദിര്‍ഹം ആണ് വില. അതായത് ഏകദേശം 1.14 ലക്ഷം രൂപ.

വെള്ളിക്കപ്പിലാണ് സ്വര്‍ണ്ണ ചായ വിളമ്പുന്നത്. സ്വര്‍ണ്ണപ്പൊടി ചായയ്ക്ക് മേലെ വിതറിയ നിലയിലാണ് ഈ ചായ ഉപഭോക്താവിന്റെ മുന്നിലെത്തുന്നത്. ചായയോടൊപ്പം സ്വര്‍ണ്ണം വിതറിയ ക്രോസന്റും ലഭിക്കും.

ബോഹോ കഫേയില്‍ ആഡംബര ചായ മാത്രമല്ല വിലയേറിയ കോഫിയും ലഭിക്കും. ഗോള്‍ഡ് സുവനീര്‍ കോഫി എന്ന വിഭവവും കഫേയിലെത്തുന്നവര്‍ക്ക് ഓര്‍ഡര്‍ ചെയ്യാം. 4761 ദിര്‍ഹം (1.09 ലക്ഷംരൂപ) ആണ് ഈ കോഫിയുടെ വില. ഇവയെക്കൂടാതെ സ്വര്‍ണ്ണപ്പൊടി വിതറിയ ക്രോസന്റ്, ഐസ്‌ക്രീം എന്നിവയും കഫേയില്‍ ലഭിക്കും. വെള്ളിപ്പാത്രങ്ങളിലാണ് ഇവ വിളമ്പുന്നത്. ഈ ആഡംബര ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് വെള്ളിപാത്രങ്ങള്‍ കൂടി ലഭിക്കും.

അതേസമയം ഗോള്‍ഡ് കരക് ചായ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് തിരികൊളുത്തിക്കഴിഞ്ഞു. നിരവധി പേര്‍ തങ്ങളുടെ അഭിപ്രായം കമന്റായി രേഖപ്പെടുത്തി. ഇത്രയും വിലയേറിയ ചായ കുടിക്കാന്‍ വായ്പ എടുക്കേണ്ടി വരുമെന്ന് ഒരാള്‍ കമന്റ് ചെയ്തു. സ്വര്‍ണം വിതറിയ കാപ്പിയും ക്രോസന്റും കഴിക്കാന്‍ ആളുകള്‍ ആഗ്രഹിക്കുന്നത് എന്തിനാണെന്ന് മറ്റൊരാള്‍ ചോദിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments