Wednesday, December 18, 2024

HomeCinemaസാന്ദ്ര തോമസിനെ നിര്‍മാതാക്കളുടെ സംഘടനയില്‍നിന്ന് പുറത്താക്കിയ നടപടിക്ക് സ്റ്റേ

സാന്ദ്ര തോമസിനെ നിര്‍മാതാക്കളുടെ സംഘടനയില്‍നിന്ന് പുറത്താക്കിയ നടപടിക്ക് സ്റ്റേ

spot_img
spot_img

ചലചിത്ര നിര്‍മാതാക്കളുടെ സംഘടനയില്‍നിന്ന് സാന്ദ്രാ തോമസിനെ പുറത്താക്കിയ നടപടി സ്റ്റേ ചെയ്തു. എറണാകുളം സബ് കോടതിയുടേതാണ് ഉത്തരവ്. സാന്ദ്ര തോമസിന്റെ അംഗത്വം റദ്ദാക്കിയ നടപടി സ്റ്റേ ചെയ്ത കോടതി അന്തിമ ഉത്തരവ് വരുംവരെ സാന്ദ്ര തോമസിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അംഗമായി തുടരാമെന്നും വ്യക്തമാക്കി.

സാന്ദ്ര തോമസ് നല്‍കിയ ഉപഹര്‍ജിയിലാണ് സബ് കോടതിയുടെ ഉത്തരവ്. പുറത്താക്കിയ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സാന്ദ്ര എറണാകുളം സബ്‌കോടതിയെ സമീപിച്ചത്. മതിയായ വിശദീകരണം നല്‍കാതെയാണ് പുറത്താക്കിയതെന്നും വിഷയത്തില്‍ കോടതി ഇടപെടണമെന്നും സാന്ദ്ര തോമസ് ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments