Thursday, December 19, 2024

HomeWorldകാൻസറിനെതിരെ വാക്സിൻ വികസിപ്പിച്ചെന്ന് റഷ്യ

കാൻസറിനെതിരെ വാക്സിൻ വികസിപ്പിച്ചെന്ന് റഷ്യ

spot_img
spot_img

മോസ്കോ : കാൻസറിനെതിരെ വാക്സിൻ വികസിപ്പിച്ചതായി റഷ്യഎംആർഎൻഎ വാക്‌സീൻ വികസിപ്പിച്ചതായും. കാൻസർ രോഗികൾക്കു വാക്സിൻ സൗ

ജന്യമായി വിതരണം ചെയ്യുമെന്നു റഷ്യൻ ആരോഗ്യ മന്ത്രാലയത്തിലെ റേഡിയോളജി മെഡിക്കൽ റിസർച്ച് സെൻ്റർ ജനറൽ ഡയറക്‌ടർ ആൻഡ്രി കപ്രിൻ പറഞ്ഞു. നിരവധി ഗവേഷണ കേന്ദ്രങ്ങളുമായി സഹകരിച്ചാണു വാക്സീൻ വികസിപ്പിച്ചെടുത്തതെന്നും 2025ന്റെ തുടക്കത്തോടെ പൊതു ഉപയോഗത്തിനായി പുറത്തിറക്കുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ട്യൂമർ കോശങ്ങൾ വികസിക്കുന്നതും വ്യാപിക്കുന്നതും തടയാൻവാക്സിനു സാധിക്കുന്നതായി പ്രീ- ക്ലിനിക്കൽ ട്രയലുകളിൽ തെളിഞ്ഞെന്നു ഗമാലിയ നാഷനൽ റിസർച്ച് സെന്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി ഡയറക്ടർ അലക്സാണ്ടർ ജിന്റ്സ്ബർഗ് പറഞ്ഞു. റഷ്യയിൽ കാൻസർ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണു വാക്സീൻ പുറത്തിറക്കുന്നത്. കാൻസർ വാക്‌സിനുകൾ ഉടൻ വികസിപ്പിക്കുമെന്നു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments