Sunday, December 22, 2024

HomeAmericaട്രൂഡോയ്ക്ക് തിരിച്ചടി: പാർലമെന്റിൽ അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ മുൻ സഖ്യകക്ഷിയായ ന്യൂ ഡെമോക്രാറ്റിക് പാർട്ടി

ട്രൂഡോയ്ക്ക് തിരിച്ചടി: പാർലമെന്റിൽ അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ മുൻ സഖ്യകക്ഷിയായ ന്യൂ ഡെമോക്രാറ്റിക് പാർട്ടി

spot_img
spot_img

ടൊറന്റോ: കാനഡയിൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് വീണ്ടും തിരിച്ചടി.ട്രൂഡോയ്ക്കെതിരേ പാർലമെന്റിൽ അവിശ്വാസമവതരിപ്പിക്കാൻ മുൻ സഖ്യകക്ഷിയായ ന്യൂ ഡെമോക്രാറ്റിക് പാർട്ടി തീരുമാനിച്ചു.ട്രൂഡോ സർക്കാരിനെ താഴെയിറക്കാൻ വോട്ടു ചെയ്യുമെന്നറിയിച്ച് ട്രൂഡോയുടെ മുൻ സഖ്യകക്ഷിയായ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയിലെ ജഗ്മീത് സിംഗ് രംഗത്തു വന്നു.. കാനേഡിയൻ പൗരന്മാരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള തുറന്ന കത്തിലാണ് ട്രൂഡോയ്ക്കെ‌തിരെ ജഗ്മീത് സിംഗ് രംഗത്തെത്തിയിരിക്കുന്നത്.

ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുകയെന്ന പ്രധാനമന്ത്രിയുടെ കർത്തവ്യം നിറവേറ്റുന്നിൽ ട്രൂഡോ പരാജയപ്പെട്ടു. ലിബറലുകൾക്ക് മറ്റൊരു അവസരത്തിനുള്ള അർഹതയില്ല. അതുകൊണ്ട്, ജനങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന സർക്കാരിനെ തിരഞ്ഞെടുക്കുന്നതിന് ജനങ്ങൾക്ക് അവസരം നൽകുന്നതിനായി ഈ സർക്കാരിനെ താഴെയിറക്കുന്നതിന് വേണ്ടി വോട്ട് ചെയ്യും. ലിബറൽ പാർട്ടിയെ ആരാണ് നയിക്കുന്നതെന്നതിൽ ഇനി പ്രസക്തിയില്ല, ഈ സർക്കാരിന്റെ കാലം കഴിഞ്ഞു. അടുത്ത സമ്മേളനത്തിൽ പാർലമെന്റിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കും.” – കത്തിൽ ജഗ്മീത് സിങ് പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments