Sunday, February 23, 2025

HomeWorldMiddle Eastഅൽ ജുലാനിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു കോടി ഡോളർ പാരിതോഷികം: പ്രഖ്യാപനം പിൻവലിച്ച് യുഎസ്

അൽ ജുലാനിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു കോടി ഡോളർ പാരിതോഷികം: പ്രഖ്യാപനം പിൻവലിച്ച് യുഎസ്

spot_img
spot_img

ഡമാസ്കസ്: സിറിയയിൽ അധികാരം പിടിച്ച വിമത നേതാവിനു യുഎസ് സൗഹൃദകരം നീട്ടി. ഹയാത്ത് തഹ്‌രീർ അൽ ശാം മേധാവി അബു മുഹമ്മദ് അൽ ജുലാനിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നതു പിൻവലിക്കുകയാണെന്ന് യുഎസ് അറിയിച്ചു. പശ്ചിമേഷ്യ സന്ദർശിക്കുന്ന യുഎസ് നയതന്ത്ര സംഘത്തിലെ ബാർബറ ലീഫും അൽ ജുലാനിയും തമ്മിൽ ഡമാസ്കസിൽ കൂടിക്കാഴ്ച നടന്നതിനു പിന്നാലെയാണിത്. 

അൽഖായിദ ബന്ധം ആരോപിച്ചായിരുന്നു യുഎസിന്റെ മുൻ നടപടി. ഭീകരവാദം ഉപേക്ഷിക്കാ‍ൻ ഇദ്ദേഹം തീരുമാനമെടുത്തിട്ടുണ്ടെന്നും അതു പരിഗണിച്ചാണ് പഴയ വാഗ്ദാനം പിൻവലിക്കുന്നതെന്നും ലീഫ് പറഞ്ഞു. ഹയാത്ത് തഹ്‌രീർ അൽ ശാം സംഘടന ഇപ്പോഴും ഭീകരപ്പട്ടികയിലുണ്ട്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments