Monday, December 23, 2024

HomeWorldEuropeവിമാനം പുറപ്പെടുന്നതിന് തൊട്ടുമുന്‍പ് വിമാനത്തില്‍ നിന്നു വീണ് എയര്‍ഹോസ്റ്റസിന് പരിക്ക്

വിമാനം പുറപ്പെടുന്നതിന് തൊട്ടുമുന്‍പ് വിമാനത്തില്‍ നിന്നു വീണ് എയര്‍ഹോസ്റ്റസിന് പരിക്ക്

spot_img
spot_img

ലണ്ടൻ: വിമാനം പുറപ്പെടുന്നതിന് തൊട്ടുമുന്‍പ് വിമാനത്തില്‍ നിന്നു വീണ് എയര്‍ഹോസ്റ്റസിന് പരിക്ക്. ബ്രിട്ടീഷ് വിമാന കമ്പനിയായ ടിയുഐ എയര്‍വേയ്സിലെ എയര്‍ഹോസ്റ്റസാണ് വിമാനത്തില്‍ നിന്ന് വീണത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എയർ ആക്‌സിഡൻ്റ് ഇൻവെസ്റ്റിഗേഷൻസ് ബ്രാഞ്ച് (എഎഐബി) അറിയിച്ചു.

ബിബിസി പറയുന്നത് പ്രകാരം ഡിസംബർ 16 ന് വൈകുന്നേരം 4:31 ഓടെ ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് എയർപോർട്ടിലാണ് അപകടമുണ്ടായത്. വിമാനത്തില്‍ നിന്നും ലാഡര്‍ ഘടിപ്പിച്ചിട്ടില്ല എന്നതറിയാതെ ജീവനക്കാരി വാതില്‍ തുറക്കുകയായിരുന്നു. താഴെ വീണ ജീവനക്കാരിയെ ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് ആംബുലൻസ് സർവീസെത്തി (ഇഎംഎഎസ്) നോട്ടിംഗ്ഹാമിലെ ക്വീൻസ് മെഡിക്കൽ സെൻ്ററിലേക്ക് ഹെലികോപ്റ്റർ എത്തിക്കുകയും ചെയ്തു. ‘ലാഡര്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് അവര്‍ വാതില്‍ തുറന്നത്. പക്ഷേ അപ്പോളേക്കും അത് അവിടെനിന്ന് നീക്കിയിരുന്നു’ ദൃക്‌സാക്ഷികളിലൊരാൾ നോട്ടിംഗ്ഹാം പോസ്റ്റിനോട് പറഞ്ഞു.

സാധാരണഗതിയിൽ വിമാനത്തില്‍ ലാഡര്‍ സ്ഥാപിക്കുന്നതിന്‍റെ ഉത്തരവാദിത്തം എയർലൈനിന് വേണ്ടി പ്രവർത്തിക്കുന്ന ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജൻ്റിനായിരിക്കും. വിമാനത്താവളത്തിന് ഇതില്‍ പങ്കില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം അന്വേഷണവുമായി സഹകരിക്കുമെന്നും ജീവനക്കാരി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നതായും എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് ഡയറക്ടര്‍ സൈമണ്‍ ഹിഞ്ച്ലി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments