വാഷിംഗ്ടണ്‍: മാര്‍ച്ച് പകുതി വരെ സര്‍ക്കാരിന് ധനസഹായം നല്‍കുന്നതിനായി കോണ്‍ഗ്രസ് പാസാക്കിയ ബില്ലില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും ബില്ലിനെ വലിയ തോതില്‍ പിന്തുണച്ചു.
ബില്‍ പാസാക്കിയില്ലെങ്കില്‍, ഫെഡറല്‍ ധനസഹായം വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ കാലഹരണപ്പെടുമായിരുന്നു. വോട്ടെടുപ്പിന് മുന്നോടിയായി, വൈറ്റ് ഹൗസ് ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റ് സര്‍ക്കാര്‍ ഏജന്‍സികളോട് അടച്ചുപൂട്ടലിന് തയ്യാറെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
2019ല്‍ ട്രംപിന്റെ ഭരണകാലത്താണ് യുഎസ് അവസാനമായി സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ നേരിട്ടത്. ഇത് 35 ദിവസം നീണ്ടുനിന്നു, ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അടച്ചുപൂട്ടലായിരുന്നു.