ദുബായ് :2025 ൽ പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങൾക്ക് ദുബായ് വേദിയാകും. സുരക്ഷയുടെ കാരണത്താൽ പാക്കിസ്ഥാനിൽ കളിക്കാൻ കഴിയില്ലെന്നു ഇന്ത്യ വ്യക്തമാക്കിയിരുന്നു.
പിടിഐയെ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ ടീം തങ്ങളുടെ എല്ലാ മത്സരങ്ങളും ദുബായിൽ ആയിരിക്കും കളിക്കുക. ഇന്ത്യൻ ടീം ഫൈനലിൽ എത്തിയാൽ ചാമ്പ്യൻസ് ട്രോഫിയുടെ സെമി ഫൈനലും ഫൈനൽ മത്സരങ്ങളും യുഎഇയിൽ തന്നെ
ഡിസംബർ 21 ന് രാത്രി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയും യുഎഇ ക്രിക്കറ്റ് ചെയർമാൻ ഷെയ്ഖ് നഹ്യാൻ അൽ മുബാറക്കും തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി വിശ്വസനീയമായ ഒരു വൃത്തം അറിയിച്ചു. ഇതിൽ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിൽ തന്നെ നടത്താനാണ് തീരുമാനം.
ഷെയ്ഖ് നഹ്യാൻ ഇപ്പോൾ സിന്ധിലെ ഘോട്ട്കി പ്രദേശത്ത് അവധി ആഘോഷിക്കുകയാണ്. പാകിസ്ഥാൻ ആഭ്യന്തര മന്ത്രി കൂടിയാണ് നഖ്വി. അദ്ദേഹം ഷെയ്ഖ് നഹ്യാനുമായി കൂടിക്കാഴ്ച നടത്തുകയും പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ടൂർണമെൻ്റിൻ്റെ ഭരണപരമായ കാര്യങ്ങൾ അന്തിമമാക്കുകയും ചെയ്തു.
2025 ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡ് മോഡലിൽ നടത്തുമെന്ന് ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഡിസംബർ 19 ന് സ്ഥിരീകരിച്ചു.
2025 ലെ വനിതാ ഏകദിന ലോകകപ്പിലും 2026 ലെ ടി20 ലോകകപ്പിലും പാകിസ്ഥാൻ അവരുടെ മത്സരങ്ങൾക്കായി ഇന്ത്യയിലേക്ക് വരില്ല.
ഫെബ്രുവരി 19 ന് പാകിസ്ഥാനിൽ ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന ടൂർണമെൻ്റിൽ പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യാൻ ഇന്ത്യ വിസമ്മതിച്ചതിനെത്തുടർന്ന് അനിശ്ചിതമായിരുന്നു.
“