Monday, December 23, 2024

HomeNewsKeralaകേരളം സ്ഥലം ലഭ്യമാക്കിയാല്‍ സംസ്ഥാ നത്തിന്  ആണവ വൈദ്യുതനിലയമെന്ന് കേന്ദ്രം

കേരളം സ്ഥലം ലഭ്യമാക്കിയാല്‍ സംസ്ഥാ നത്തിന്  ആണവ വൈദ്യുതനിലയമെന്ന് കേന്ദ്രം

spot_img
spot_img

തിരുവനന്തപുരം:കേരളം സ്ഥലം ലഭ്യമാക്കിയാല്‍ കേരളത്തിന് ആണവ വൈദ്യുതനിലയമെന്ന് കേന്ദ്രം. സ്ഥലം ലഭ്യമാക്കിയാല്‍ കേരളത്തിന് ആണവ വൈദ്യുതനിലയം അനുവദിക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര ഊര്‍ജമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍. 150 ഏക്കര്‍ സ്ഥലംവേണം. കാസര്‍കോട്ടെ ചീമേനിയാണ് അനുയോജ്യസ്ഥലമെന്നും മന്ത്രി  പറഞ്ഞു.

കേരളത്തിലെ വൈദ്യുതി-നഗരവികസന പ്രവര്‍ത്തനങ്ങള്‍ അവലോകനംചെയ്യാന്‍ എത്തിയതായിരുന്നു അദ്ദേഹംസ്ഥലം ലഭ്യമാക്കിയാല്‍ കേന്ദ്രം സാധ്യമായ സഹായമെല്ലാംചെയ്യാം. നിലയം സ്ഥാപിച്ചാല്‍ കേരളത്തിലെ വൈദ്യുതിപ്രതിസന്ധി വലിയതോതില്‍ പരിഹരിക്കാനാവുമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. എന്തുകൊണ്ട് ആണവനിലയമായിക്കൂടെന്ന് ചോദ്യം ഉന്നയിച്ചത് കേന്ദ്രമന്ത്രിയാണെന്ന് ഊര്‍ജവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.

ആണവ വൈദ്യുതനിലയത്തിനായി സംസ്ഥാന സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്തിട്ടില്ല. മുമ്പ് ഊര്‍ജവകുപ്പും വൈദ്യുതിബോര്‍ഡും പദ്ധതിനിര്‍ദേശവുമായി കേന്ദ്രത്തെ സമീപിച്ചിരുന്നു. തൃശ്ശൂരിലെ അതിരപ്പിള്ളിയും കാസര്‍കോട്ടെ ചീമേനിയുമാണ് ബോര്‍ഡ് നിര്‍ദേശിച്ചത്. അവലോകനയോഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ചെങ്കിലും ഇക്കാര്യം ചര്‍ച്ചചെയ്തില്ല. കേന്ദ്രമന്ത്രിക്ക് കേരളം നല്‍കിയ നിവേദനത്തിലും ആണവനിലയത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. ആണവനിലയം സ്ഥാപിക്കുന്നതിനെപ്പറ്റി ആണവോര്‍ജ കോര്‍പ്പറേഷനുമായി കെഎസ്ഇബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍ നേരത്തേ ചര്‍ച്ചനടത്തിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments