ചിക്കാഗോ: ബെൻസൻവില്ല് തിരുഹൃദയ ക്നാനായ കത്തോലിക്ക ഇടവക ഹാളിൽ ക്നാനായ യുവജനസംഗമം നടത്തപ്പെട്ടു.. യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ചിക്കാഗോ സെന്റ് മേരീസ്, സേക്രഡ് ഹാർട്ട് ഇടവകയിലെ 18 നും 40 നും മദ്ധ്യേ പ്രായമായ ജനങ്ങളെയും എങ്ങ് കപ്പിൾസിനെയും ഉദ്ദേശിച്ച് ” മെറി ഫ്രണ്ട്സ്സ്മസ് ” കൂട്ടായ്മ സംഘടിപ്പിച്ചത്.
ഡിസംബർ 21 ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ 3 മണി വരെ വിപുലമാല പരുപാടികൾ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ കൂട്ടായ്മ ക്രമീകരിച്ചു.. ജെൻസൻ ഐക്കരപറമ്പിൽ, മെലിണ്ട നെല്ലിക്കാട്ടിൽ, ഷെറിൽ താന്നിക്കുഴിപ്പിൽ എന്നിവർ സംഗമം കോർഡിനേറ്റ് ചെയ്തു. ഇവർക്കായി പ്രത്യേകം മത്സരങ്ങളും ചർച്ചകളും സ്നേഹവിരുന്നും ക്രമീകരിച്ചു.