Monday, December 23, 2024

HomeAmericaNohra D' Alma ചൊവ്വാഴ്ച ഡാളസിൽ അരങ്ങേറുന്നു

Nohra D’ Alma ചൊവ്വാഴ്ച ഡാളസിൽ അരങ്ങേറുന്നു

spot_img
spot_img

ക്രിസ്തുമസ് സംഗീതദൃശ്യ വിസ്മയം Nohra D’ Alma ഡിസംബർ 24 ചൊവ്വാഴ്ച വൈകീട്ട് 6 PM മുതൽ മാർത്തോമ്മാ ഇവന്റ് സെന്റർ , ഫാർമേഴ്‌സ് ബ്രാഞ്ചിൽ അരങ്ങേറുന്നു.

ബൈബിളിൽ പ്രതിപാദിക്കുന്ന പഴയ-പുതിയ നിയമ സംഭവങ്ങളെ കോർത്തിണക്കികൊണ്ടു വ്യത്യസ്ഥമായ ക്രിസ്തുമസ് സംഗീത ദൃശ്യ വിരുന്നാണ് ഇത്തവണ അണിയറയിൽ ഒരുങ്ങുന്നത്. ഡാളസ് മലയാളീ സമൂഹത്തിൽ ഇഥംപ്രദമായി നടക്കുന്ന ഈ ക്രിസ്തുമസ് മെഗാഷോയിൽ 60 ൽ പരം കലാകാരന്മാർ അണിനിരക്കുന്നു.

ഇതോടൊപ്പം 75 ൽ പരം ഗായകർ ആലപിക്കുന്ന വൈവിധ്യവും ഹൃദ്യവുമായ കരോളുകളും ഈ പരിപാടിയുടെ മാറ്റ് കൂട്ടുന്നു.

1000-ൽ പരം പേർക്ക് നേരിട്ട് ഈ ക്രിസ്തുമസ് വിരുന്ന് ആസ്വദിക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്നും. ഇതിനായുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായും, ഈ ക്രിസ്മസിന്റെ മാസ്മരികത അനുഭവിക്കാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരിമാരായ റവ. അലക്സ് യോഹന്നാൻ , റവ. എബ്രഹാം തോമസ്, കൺവീനറുന്മാരായ സുമി ജെയിംസ് , സുബിൻ മാത്യു എന്നിവർ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments