ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ സൈനീക ചെക്കു പോസ്റ്റിനു നേരെയുണ്ടായ ആക്രമണത്തില്‍ 16 സൈനീകര്‍ കൊല്ലപ്പെട്ടു. വടക്ക് പടിഞ്ഞാറന്‍ ഖൈബര്‍ പഖ്തുന്‍ഖ്വയില്‍ ചെക്ക് പോസ്റ്റിനു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. പാക് സൈനികരുടെ തിരിച്ചടിയില്‍ എട്ടു തീവ്രവാദികളും കൊല്ലപ്പെട്ടതായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീവ്രവാദ ആക്രമണങ്ങള്‍ മേഖലയില്‍ പതിവാകുന്നതിനിടെയാണ് ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണം. അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലുള്ള തെക്കന്‍ വസിരിസ്ഥാന്‍ ജില്ലയിലെ മകീനിലെ ലിതാ സര്‍ ചെക്ക് പോസ്റ്റിന് നേരെയാണ് തീവ്രവാദി ആക്രമണമുണ്ടായത്.അഫ്ഗാന്‍ അതിര്‍ത്തിയിലുള്ള പാക് മേഖലകളില്‍ തീവ്രവാദി ആക്രമണങ്ങള്‍ പതിവാണ്. പാക് സൈന്യത്തിനെ ലക്ഷ്യമിട്ടുള്ള ആക്രമണവും ഈ മേഖലയില്‍ പതിവാണ്. സുരക്ഷാ ഉദ്യോഗസ്ഥരേയും സൈനികരേയും ചെക്ക് പോസ്റ്റുകളേയും ടിടിപി അടക്കമുള്ള തീവ്രവാദ സംഘടനകളാണ് ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് പുറമേയാണ് പാക് താലിബാന്റെ ഈ ആക്രമണങ്ങള്‍. മേഖലയില്‍ സൈന്യം തെരച്ചില്‍ ശക്തമാക്കിയതായാണ് പാക് സൈന്യത്തിന്റെ മാധ്യമ വിഭാഗം വിശദമാക്കിയിട്ടുള്ളത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വ്യത്യസ്ത സൈനിക നടപടികളിലായി 11 തീവ്രവാദികളെയാണ് പാകിസ്ഥാനില്‍ സൈന്യം വധിച്ചത്. ഇതിനുള്ള പ്രത്യാക്രമണമാണ് സംഭവമെന്നാണ് ശനിയാഴ്ചത്തെ ആക്രമണമെന്നാണ് പാക് താലിബാന്‍ വിശദമാക്കുന്നത്.
പാക്കിസ്ഥാനില്‍ സൈനീക ചെക്ക് പോസ്റ്റിനു നേരെ തീവ്രവാദി ആക്രമണം: 16 സൈനീകര്‍ കൊല്ലപ്പെട്ടു
RELATED ARTICLES