Monday, December 23, 2024

HomeAmericaട്രംപിന്റെ സർക്കാരിൽ നിർമിതി ബുദ്ധി  ഉപദേഷ്ടാവായി ശ്രീറാം കൃഷ്ണനെ നിയമിച്ചു

ട്രംപിന്റെ സർക്കാരിൽ നിർമിതി ബുദ്ധി  ഉപദേഷ്ടാവായി ശ്രീറാം കൃഷ്ണനെ നിയമിച്ചു

spot_img
spot_img

വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപിന്റെ പുതിയ സർക്കാരിൽ നിർമിത ബുദ്ധി  ഉപദേഷ്ടാവായി  ഇന്ത്യൻ വംശജനായ ശ്രീറാം കൃഷ്ണനെ നിയമിച്ച് നിയുക്‌ത യുഎസ് പ്രസിഡന്റ്.സീനിയർ വൈറ്റ് ഹൗസ് പോളിസി അഡ്വൈസർ എന്ന പദവിയിലേക്കാണു നിയമനം. വെൻച്വർ കാപ്പിറ്റലിസ്‌റ്റ് ഡേവിഡ് ഒ.സാക്സിനെ വൈറ്റ് ഹൗസിന്റെ എഐ ക്രിപ്റ്റോ കറൻസി ഉപദേഷ്ടാവായി നിയമിച്ചിരുന്നു. ഇദ്ദേഹത്തിനൊപ്പമായിരിക്കും ശ്രീറാമിന്റെയും പ്രവർത്തനം. എക്സ് പ്ലാറ്റ്ഫോമിലൂടെ ശ്രീറാം ട്രംപിനു നന്ദി അറിയിക്കുകയും ചെയ്‌തു. ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ അനുയായി കൂടിയാണ് അദ്ദേഹം.

ചെന്നൈയിൽ ജനിച്ച ശ്രീറാം കാഞ്ചീപുരം കട്ടൻകുളത്തൂരിലെ എസ്ആർഎം വല്ലിയമ്മെ എൻജിനീയറിംഗ് കോളജിൽനിന്നാണ് ബിരുദം നേടിയത്. പിന്നീട് മൈക്രോസോഫ്റ്റിൽ ജോലിക്കു ചേർന്നു. 2013ൽ ഫെയ്സ്ബുക്കിന്റെ ഭാഗമായി. പിന്നീട് സ്‌നാപിൽ എത്തി. 2019 വരെ ട്വിറ്ററിലും ജോലി ചെയ്‌. 2021ൽ അൻഡ്രീസ്സെൻ ഹോറോവിറ്റ്സിലെത്തി.

ഇന്ത്യൻ ഫിൻടെക്ക് കമ്പനിയായ ക്രെഡിന്റെ ഉപദേഷ്‌ടാവു കൂടിയാണ് അദ്ദേഹം. ഭാര്യ ആരതി രാമമൂർത്തി. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments