Tuesday, December 24, 2024

HomeAmericaഫൊക്കാനാ പെൻസിൽവേനിയ റീജണൽ ഉദ്‌ഘാടനം ജനുവരി അഞ്ചിന്

ഫൊക്കാനാ പെൻസിൽവേനിയ റീജണൽ ഉദ്‌ഘാടനം ജനുവരി അഞ്ചിന്

spot_img
spot_img

സന്തോഷ് എബ്രഹാം (ഫൊക്കാന മീഡിയ ടീം)

ഫിലഡൽഫിയ: നോർത്ത് അമേരിക്കൻ പ്രവാസി മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പെൻസിൽവാനിയ റീജണൽ ഉദ്‌ഘാടനം ജാനുവരി അഞ്ചാം തീയതി ഞായറാഴ്ച 4 30 പി എം മുതൽ ക്രിസ്റ്റോസ് മാർത്തോമാ പള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നതാണ് എന്ന് റീജണൽ വൈസ് പ്രസിഡന്റ് ഷാജി സാമുവേൽ അറിയിച്ചു .

അംഗ സംഘടനകളായ പി. എം. എ, മാപ്പ്, പമ്പ,ഫില്‍മ, എക്സ്റ്റൺ മലയാളി അസോസിയേഷൻ, ഡഇല്‍മ മലയാളി അസോസിയേഷൻ എന്നീ സംഘടനകളുടെ ഭാരവാഹികളും അംഗങ്ങളുമാണ് ഈ മീറ്റിങ്ങിന് നേതൃത്വം നൽകുന്നത്. റീജണൽ വൈസ് പ്രസിഡണ്ട് ഷാജി സാമുവേലിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ഫൊക്കാന പ്രസിഡണ്ട് സജിമോൻ ആൻറണി ഉദ്ഘടനം നിർവഹിക്കും ,

മീറ്റിംഗിൽ സെനറ്റർ നിഖിൽ സാവൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതും,പെൻസിൽവാനിയ ഗവർണറിന്റെ അഡ്വൈസറി കമ്മീഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ റസിൻ കരുവും, ഫിലാഡൽഫിയ സിറ്റി കൗൺസിലർ ഡോക്ടർ നീന അഹമ്മദും ആശംസകൾ നേരുന്നു തുമാണ്. ഫൊക്കാനാ ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ഫൊക്കാനാ ട്രഷറർ ജോയി ചാക്കപ്പൻ , ഫൊക്കാന അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് ഫൊക്കാനയുടെ മുതിർന്ന നേതാക്കൾ ഭാരവാഹികൾ എന്നിവർ സംബന്ധിക്കുന്നതാണ്.

എന്നും ഓര്‍മ്മിക്കാനും, ഒര്‍ത്തിര്‍ക്കനും കഴിയുന്ന മലയാളി മനസുകളെ കണ്ടറിഞ്ഞ അഭിനയ പാടവം തെളിയിച്ച വിവിധ ഡാൻസ് ഗ്രുപ്പുകൾ അണിയിച്ചൊരുക്കുന്ന നിർത്തങ്ങൾ , വിവിധ കല വിരുന്നകളും, സംഗീതത്തില്‍ മായാ പ്രപഞ്ചം സൃഷ്ടിക്കുന്ന ഗായകർ അവതരിപ്പിക്കുന്ന സംഗീതനിശയും, അവതരണത്തിന്റെ വ്യത്യസ്ഥതയുംകൊണ്ട് ഒട്ടേറെ പുതുമകളാണ് നമക്ക് സമ്മാനിക്കാനിരിക്കുന്നത് .അങ്ങനെ ദൃശ്യ മനോഹരമായ കൾച്ചറൽ പ്രോഗ്രാമുകളാണ് ഒരുക്കിയിരിക്കുന്നത് .

ഏവരെയും മീറ്റിങ്ങ് ലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി റീജണൽ ഭാരവാഹികൾ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments