വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പനി ബാധിതനായ ക്ലിന്റനെ നിരീക്ഷണത്തിന്റെ ഭാഗമായാണ് വാഷിംഗ്ടണിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
78 കാരനായ ക്ലിന്റനെ മെഡ്സ്റ്റാന്‍ ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. മുന്‍ പ്രസിഡന്റിന്റെ ആരോഗ്യനില ഭദ്രമാണെന്നു ക്ലിന്റന്റെ സ്റ്റാഫ് ഡപ്യൂട്ടി ചീഫ് ഏഞ്ചല്‍ യുറേന അറിയിച്ചു. നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ള ക്ലിന്റണ്‍ 2004, 2010 വര്‍ഷങ്ങളില്‍ ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ട്.