Monday, March 10, 2025

HomeAmericaമലയാളത്തിന്റെ മഹാ മനീഷിക്ക് ഫൊക്കാന ഇന്റർനാഷനലിന്റെ പ്രണാമം

മലയാളത്തിന്റെ മഹാ മനീഷിക്ക് ഫൊക്കാന ഇന്റർനാഷനലിന്റെ പ്രണാമം

spot_img
spot_img

അനിൽ ആറന്മുള

ഫ്ലോറിഡ: മലയാളത്തെ വിശ്വപ്രശസ്തിയിലേക്ക് ഉയർത്തിയ കഥാകാരൻ, ഭാരതത്തിന്റെ തന്നെയും സാഹിത്യ നായകൻമാരിൽ അഗ്രഗണ്യരിൽ ഒരാൾ എന്നിങ്ങനെ വാക്കുകളിലൊടുങ്ങാത്ത വ്യക്തിത്വം ശ്രീ എം ടി വാസുദേവൻ നായർ മലയാളത്തെ അനാഥമാക്കി പടിയിറങ്ങിയിരിക്കുകയാണ്. മലയാളത്തിന്റെ ഈ തീരാനഷ്ടത്തിൽ പ്രവാസി മലയാളികൾക്കൊപ്പം ഫൊക്കാന ഇന്റർനാഷണൽ അണി ചേരുകയാണന്ന് പ്രസിഡണ്ട് സണ്ണി മറ്റമന.

കാലാതിവർത്തികളായ കഥകളുടെ കർത്താവിന്റെ വിയോഗം മലയാളത്തിന് താങ്ങാവുന്നതിനപ്പുറമാണങ്കിലും വിധിയെ അംഗീകരിച്ചുകൊണ്ട് സാഹിത്യത്തിലെ പെരുന്തച്ചന് ആദരാഞ്ജലികൾ അർപ്പിക്കുന്നതായി ജനറൽ സെക്രട്ടറി എബ്രഹാം ഈപ്പൻ ട്രെഷറർ സണ്ണി ജോസഫ് എന്നിവർ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments