Wednesday, February 5, 2025

HomeMain Storyഒക്‌ലഹോമയിൽ വെള്ളപ്പൊക്കം, എസ്‌യുവി ഒഴുക്കിൽപ്പെട്ടു അച്ഛൻ മരിച്ചു.എട്ടുവയസ്സുള്ള പെൺകുട്ടിയെ കാണാതായി

ഒക്‌ലഹോമയിൽ വെള്ളപ്പൊക്കം, എസ്‌യുവി ഒഴുക്കിൽപ്പെട്ടു അച്ഛൻ മരിച്ചു.എട്ടുവയസ്സുള്ള പെൺകുട്ടിയെ കാണാതായി

spot_img
spot_img

പി.പി ചെറിയാൻ

ഒക്‌ലഹോമ :ക്രിസ്മസ് രാവിൽ ഒക്‌ലഹോമയിലുണ്ടായ വെള്ളപ്പൊക്കത്തിൽ എസ്‌യുവി ഒഴുക്കിൽപ്പെട്ട് എട്ടുവയസ്സുള്ള പെൺകുട്ടിയെ കാണാതായി, അച്ഛൻ മരിച്ചു.ഒക്ലഹോമയിലെ ഡ്യൂറൻ്റിൽ നിന്നുള്ള ഹൈസ്കൂൾ പരിശീലകനായ വിൽ റോബിൻസനാണു മരിച്ചത് . മറ്റ് നാല് കുടുംബാംഗങ്ങളെ രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു.

ഒഴുക്കിൽപ്പെട്ട് കാണാതായ 8 വയസുകാരി ഒക്ലഹോമ പെൺകുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ ബുധനാഴ്ചയും തുടർന്നു. ആറംഗ കുടുംബം സഞ്ചരിച്ചിരുന്ന എസ്‌യുവി റോഡ്‌വേ വിട്ടു, യുഎസ് 75, ടെയ്‌ലർ സ്ട്രീറ്റിന് സമീപമുള്ള ഒരു ഡ്രെയിനേജ് കുഴിയിൽ കുടുങ്ങി, ശക്തമായ ഒഴുക്കിൽ പെട്ടാണ് ദാരുണസംഭവം.

ഷെർമൻ പോലീസ് ഡിപ്പാർട്ട്‌മെൻ്റ് അനുസരിച്ച്, രാവിലെ 9:30 ഓടെയാണ് വാഹനാപകടം ഉണ്ടായത്, ആറ് യാത്രക്കാരാണ് അകത്ത് ഉണ്ടായിരുന്നത്

കുട്ടിയെ കണ്ടെത്തുന്നതിൽ സഹായിക്കുന്നതിന് ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് സ്റ്റേറ്റ് സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകൾക്ക് അംഗീകാരം നൽകി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments