Sunday, April 20, 2025

HomeAmericaഡാലസ് സെന്റ് അല്‍ഫോണ്‍സ ചര്‍ച്ചിന്റെ ധനസഹായം കേരളത്തിലെ വിവിധ കാരൂണ്യ പദ്ധതികള്‍ക്ക്

ഡാലസ് സെന്റ് അല്‍ഫോണ്‍സ ചര്‍ച്ചിന്റെ ധനസഹായം കേരളത്തിലെ വിവിധ കാരൂണ്യ പദ്ധതികള്‍ക്ക്

spot_img
spot_img

ബിനോയി സെബാസ്റ്റ്യന്‍

ഡാലസ്: കോപ്പേല്‍ സെന്റ് അല്‍ഫോണ്‍സാ സീറോ മലബാര്‍ കാത്തലിക് ദേവാലയത്തിലെ വി. അല്‍ഫോണ്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ചു സമാഹരിച്ച ധനസഹായം ചിക്കാഗോ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട് കേരളത്തിലെ കപ്പൂച്ചിന്‍ സഭാംഗമായ ഫാ. ടോം കണ്ണന്താനത്തിനും സിഎംഐ സഭാംഗമായ ഷിജോ ചുരക്കലിനും ഇര്‍വിംഗ് ഇന്‍ഡ്യ വണ്‍ഓവണ്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കൈമാറി.

ഇടുക്കിയില്‍ ഫാ. ജിജോ കുര്യന്റെ നേത്യത്വത്തില്‍ ഭവനരഹിതര്‍ക്കായി നടത്തുന്ന നാടുകാണി ഭവനദാന പദ്ധതിക്കായും പാലക്കാട് പാലന ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഡയാലസീസ് സെന്ററിനുവേണ്ടിയും അമ്പതു ലക്ഷം രൂപയുടെ ചെക്കാണ് കൈമാറിയത്. ഇതോടൊപ്പം വൈദീകവിദ്യാര്‍ത്ഥികളുടെ പഠനസഹായവും കൈമാറി.

ആധുനീക കാലഘട്ടത്തില്‍ ദേവാലയങ്ങളിലെ ആഘോഷങ്ങളില്‍ മാത്രമൊതുങ്ങി നില്‍ക്കുന്ന ഇടവക പെരുന്നാളുകള്‍ക്ക് വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ ഈ തിരുനാള്‍ ഒരു മാത്യകയാകണമെന്ന് മാര്‍ ജോയ് ആലപ്പാട്ട് അഭിപ്രായപ്പെട്ടു.

എഴുപത്തിരണ്ടു സഭാംഗങ്ങള്‍ സംയുക്തമായി ചേര്‍ന്നു നേതൃത്വമേകിയ തിരുനാളിന്റെ കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചത് ജോജോ കോട്ടയ്ക്കലും അജോമോന്‍ ജോസഫുമാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments