Monday, March 10, 2025

HomeAmericaഎഫ്പിസിസി ഭാരവാഹികളായി ഡോ വില്ലി എബ്രഹാമിനെയും പാസ്റ്റർ തോമസ് യോഹന്നാനെയും വീണ്ടും തെരഞ്ഞെടുത്തു

എഫ്പിസിസി ഭാരവാഹികളായി ഡോ വില്ലി എബ്രഹാമിനെയും പാസ്റ്റർ തോമസ് യോഹന്നാനെയും വീണ്ടും തെരഞ്ഞെടുത്തു

spot_img
spot_img

ചിക്കാഗോ: ഇവിടെയുള്ള വിവിധ പെന്തക്കോസ്ത് സഭകളുടെ സംയുക്ത പ്രവർത്തന വേദിയായ ഫെലോഷിപ്പ് ഓഫ് പെന്തക്കോസ്റ്റൽ ചർച്ചസ് ഇൻ ഷിക്കാഗോയുടെ 2025 ലെ ഭാരവാഹികളായി ഡോ വില്ലി എബ്രഹാമിനെ കൺവീനറായും പാസ്റ്റർ തോമസ് യോഹന്നാനെ ജോയിന്റ് കൺവീനറായും വീണ്ടും തെരഞ്ഞെടുത്തു.
ഡിസംബർ 21 ന് ഇന്റർനാഷണൽ പെന്തക്കോസ്റ്റൽ അസംബ്ലിയിൽ വച്ച് നടന്ന ജനറൽ ബോഡിയിൽ വെച്ചാണ് തിരഞ്ഞെടുത്തത്. മലയാള സംഗീത വിഭാഗം കോർഡിനേറ്റർ ആയി ബ്ര ബിനോയ്‌ ചാക്കോയെ വീണ്ടും നിയമിച്ചു. ഭാരവാഹികൾക്കായി പാസ്റ്റർ പി സി മാമ്മൻ പ്രാർത്ഥിച്ചു.

ഡോ വില്ലി എബ്രഹാം അവതരിപ്പിച്ച 2024ലെ പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും ജനറൽബോഡി അംഗീകരിച്ചു. 17 സഭകൾ ഈ സംഘടനയിൽ അംഗങ്ങളാണ്. തുടർന്ന് നടന്ന മാസയോഗത്തിന് പാസ്റ്റർ ജോസഫ് കെ ജോസഫ്, പാസ്റ്റർ ജോഷ്വ ജോസഫ് എന്നിവർ നേതൃത്വം നൽകി. ശ്വേത ജോർജ്, പാസ്റ്റർ ജോസഫ് ഡാനിയേൽ എന്നിവർ പ്രസംഗിച്ചു. ഡോ വിൽസൺ എബ്രഹാം എഴുതിയ ‘എ ലൈറ്റ് ഓൺ ദി ഹിൽ’ എന്ന പുസ്തകം പാസ്റ്റർ ജോസഫ് കെ ജോസഫിന് നൽകി പ്രകാശനം ചെയ്തു.

വാർത്ത: കുര്യൻ ഫിലിപ്പ്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments