Tuesday, March 11, 2025

HomeNewsKeralaഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവൻ ജീവനക്കാർ നൽകാനിരുന്ന യാത്രയയപ്പ് ചടങ്ങ് റദ്ദാക്കി

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവൻ ജീവനക്കാർ നൽകാനിരുന്ന യാത്രയയപ്പ് ചടങ്ങ് റദ്ദാക്കി

spot_img
spot_img

തിരുവനന്തപുരം: ​ബിഹാർ ​ഗവർണറായി സ്ഥലം മാറി പോകുന്ന ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് രാജ്ഭവനിൽ നിശ്ചയിച്ചിരുന്ന യാത്രയയപ്പ് ചടങ്ങ് റദ്ദാക്കി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിം​ഗിന്റെ മരണത്തെ തുടർന്ന് രാജ്യത്ത് ഔദ്യോ​ഗിക ദുഃഖാചരണമായതുകൊണ്ടാണ് യാത്രയയപ്പ് മാറ്റിയത്.

ഞായറാഴ്ച ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെടുന്നത് കണക്കിലെടുത്താണ് ഇന്ന് വൈകിട്ട് യാത്രയയപ്പ് ക്രമീകരിച്ചിരുന്നത്. പുതിയ കേരള ​ഗവർണറായ രാജേന്ദ്ര വിശ്വനാഥ് ആർലേകർ പുതുവത്സര ദിനത്തിൽ കേരളത്തിലെത്തും. ജനുവരി രണ്ടിനാണ് അദ്ദേഹം ചുമതലയേൽക്കുന്നത്. ആരിഫ് മുഹ​മ്മദ് ഖാനും ജനുവരി രണ്ടിനാണ് ബിഹാർ ഗവർണറായി ചുമതലയേൽക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments