സോൾ: 179 പേർ വെന്തുമരിച്ച ദക്ഷിണ കൊറി യയിലെ വിമാനാപകടത്തിന് പിന്നാലെ ജെജു എയറിന് വൻ തിരിച്ചടിയായി ടിക്കറ്റുകൾ റദ്ദാക്കി യാത്രക്കാർ. യാത്രക്കാർ മുൻകുട്ടി ബുക്ക് ചെയ്ത 68,000 ടിക്കറ്റുകളാണ് റദ്ദാക്കപ്പെട്ടത്. അതോടൊപ്പം, ഓഹരി വിപണിയിലും ജെജു എയർലൈൻസിന് തിരിച്ചടി നേരിട്ടു. 15 ശതമാനം ഇടിവാണ് ജെജു എയർലൈൻസിന്റെ ഓഹരികൾക്ക് ഉണ്ടായത്.
അതേസമയം, അപകടത്തിൽ മരിച്ച 141 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ബാക്കി യുള്ളവയുടെ ഡി.എൻ.എ പരിശോധന തുടരു കയാണ്. 39 വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്ന ജെജു എയറിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കു റിച്ച് സമഗ്ര അവലോകനം നടത്താൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.