Wednesday, February 5, 2025

HomeCinemaകയ്യോങ്ങുക മാത്രം ചെയ്തു, അടിച്ചില്ല, മമിത മകളെ പോലെ: സംവിധായകന്‍ ബാല

കയ്യോങ്ങുക മാത്രം ചെയ്തു, അടിച്ചില്ല, മമിത മകളെ പോലെ: സംവിധായകന്‍ ബാല

spot_img
spot_img

ചെന്നൈ: ‘വണങ്കാന്‍’ സിനിമയുടെ സെറ്റില്‍ വച്ച് സംവിധായകന്‍ ബാല നടി മമിത ബൈജുവിനെ അടിച്ചുവെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി തമിഴ് സംവിധായകന്‍ ബാല. മമിതയെ അടിച്ചില്ലെന്നും അടിക്കുന്ന പോലെ കയ്യോങ്ങുക മാത്രമാണ് ചെയ്തതെന്നും ബാല പറയുന്നു. മമിത തനിക്ക് മകളെപ്പോലെയാണെന്നും അവരോടു മോശമായി പെരുമാറിയിട്ടില്ലെന്നും ബാല വെളിപ്പെടുത്തി. ഗലാട്ട തമിഴിനു നല്‍കിയ അഭിമുഖത്തിലാണ് ബാലയുടെ വെളിപ്പെടുത്തല്‍.

ബാലയുടെ വാക്കുകള്‍: ‘എന്റെ മകളെ പോലെയാണ് മമിത. അവളെ ഞാന്‍ അടിക്കുമോ? പെണ്‍കുട്ടികളെ ആരെങ്കിലും അടിക്കുമോ? ചെറിയ കുട്ടിയാണവള്‍. എനിക്ക് ആവശ്യമില്ലാതെ മേക്കപ്പ് ചെയ്യുന്നത് ഇഷ്ടമല്ല. അന്ന് ആ സിനിമയ്ക്ക് വേണ്ടി ബോംബെയില്‍ നിന്നു വന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയിരുന്നു വര്‍ക്ക് ചെയ്തത്. മമിതയ്ക്ക് അപ്പോള്‍ ഷോട്ട് ഉണ്ടായിരുന്നില്ല. അവര്‍ വെറുതെ ഇരിക്കുകയായിരുന്നു. മേക്കപ്പ് ആര്‍ടിസ്റ്റ് വന്ന് മമിതയ്ക്ക് മേക്കപ്പ് ചെയ്തു.

എനിക്ക് മേക്കപ്പ് ഇഷ്ടമല്ലെന്ന് അവര്‍ക്കറിയില്ല. മമത അവരോട് പറഞ്ഞതുമില്ല. ഷോട്ടിന് റെഡിയായി വിളിച്ചപ്പോള്‍ മേക്കപ്പ് ഇട്ടാണ് വന്നത്. ആരാണ് മേക്കപ്പ് ചെയ്തതെന്ന് ചോദിച്ച് അടിക്കുന്നത് പോലെ ഞാന്‍ കയ്യോങ്ങി. വാര്‍ത്ത വന്നപ്പോള്‍ ഞാന്‍ അടിച്ചെന്നായി. യഥാര്‍ത്ഥത്തില്‍ അവിടെ നടന്നത് ഇതാണ്. വണങ്കാനില്‍ നിന്നും സൂര്യ പിന്മാറിയതിന് പിന്നാലെയാണ് മമിതയും പിന്മാറിയത്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണമല്ല സൂര്യ പിന്മാറിയത്. കഥയില്‍ ചില മാറ്റങ്ങള്‍ വന്നതാണ് സൂര്യ പിന്മാറാന്‍ കാരണം. 40 ദിവസത്തോളം മമിത അതില്‍ അഭിനയിച്ചതാണ്. വീണ്ടും ചിത്രം റീ ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചപ്പോഴേക്കും മമിതയ്ക്ക് മറ്റു സിനിമകളുടെ തിരക്ക് വന്നു. ഇതോടെ മമത പിന്മാറുകയായിരുന്നു.’

സെറ്റില്‍ വച്ച് സംവിധായകന്‍ ബാല മോശമായി പെരുമാറിയെന്ന വിഷയത്തില്‍ മമിത മുന്‍പെ വ്യക്തത വരുത്തിയിരുന്നു. സംവിധായകന്‍ ബാല തന്നെ അടിച്ചിട്ടില്ല എന്നും താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നുമായിരുന്നു മമിത പറഞ്ഞത്. വണങ്കാനില്‍ അഭിനയിക്കുമ്പോള്‍ സംവിധായകന്‍ ബാല ദേഷ്യപ്പെട്ടതിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ മമിത പറഞ്ഞതോടെയാണ് വിഷയം വിവാദമായത്.

വണങ്കാനില്‍ നിന്ന് സൂര്യയും മമിതയും പിന്മാറിയതോടെ അരുണ്‍ വിജയും റോഷ്നി പ്രകാശുമാണ് നായികാനായകന്മാരായത്. ബാല സംവിധാനം ചെയ്ത ചിത്രം ജനുവരി 10 ന് തീയറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍ കൂടിയാണ് ബാല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments