ജനീവ: ലോകത്തെ വിറപ്പിച്ച കോവിഡ് മഹാമാരിയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾക്കായി ചൈന രോഗബാധയുടെ വിവരങ്ങൾ കൈമാറണമെന്നു ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. കോവിഡ് 19 ന്റെ ഉദ്ഭവം ചൈനയിൽ നിന്നാണെന്ന ആരോപണങ്ങൾ നിലനിൽക്കെയാണു രോഗവ്യാപനം, പരീക്ഷണങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെടുന്നത്. കോവിഡിന്റെ ഉദ്ഭവം ചൈനയിലെ ലാബിൽ നിന്നാണെന്ന കണ്ടെത്തൽ അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം മറച്ചുവച്ചുവെന്ന് അമേരിക്കൻ വിസിൽബ്ലോവറായ ലഫ്.കേണൽ. മർഫി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.
കോവിഡ് മഹാമാരി: ചൈന വിവരങ്ങൾ കൈമാറണമെന്ന് ലോകാരോഗ്യ സംഘടന
RELATED ARTICLES