Wednesday, February 5, 2025

HomeAmericaഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അനുശോചിച്ചു

ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അനുശോചിച്ചു

spot_img
spot_img

സതീശന്‍ നായര്‍

ചിക്കാഗോ: ഇന്ത്യയില്‍ സാമ്പത്തിക ഉദാരവത്കരണത്തിന് വാതില്‍ തുറന്ന ധനകാര്യ വിദഗ്ധനും, മുന്‍ പ്രധാനമന്ത്രിയും, കോണ്‍ഗ്രസ് നേതാവുമായിരുന്ന ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു.എസ്.എ കോരളാ ഘടകം അനുശോചനം അറിയിച്ചു.

പ്രസിഡന്റ് സതീശന്‍ നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ അനുശോചന യോഗത്തില്‍ ഐ.ഒ.സി ഭാരവാഹികളും, അനുഭാവികളും പങ്കെടുത്തു. നരസിംഹ റാവു സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗ് സാമ്പത്തിക ഉദാരവത്കരണം, സ്വകാര്യവത്കരണം തുടങ്ങിയ പരിഷ്‌കാരങ്ങളിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ തന്നെ മാറ്റിമറിച്ചെന്ന് പ്രസിഡന്റ് തന്റെ അധ്യക്ഷ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു.

സാമ്പത്തിക വിദഗ്ധനില്‍ നിന്നും രാഷ്ട്രീയ നേതാവായുള്ള ഡോ. മന്‍മോഹന്‍ സിംഗിന്റെ വളര്‍ച്ചയും വഴിമാറ്റവും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നാഴികകല്ലായിരുന്നുവെന്ന് ചെയര്‍മാന്‍ തോമസ് മാത്യു പറഞ്ഞു.

കൂടാതെ തദവസരത്തില്‍ മുന്‍ പ്രസിഡന്റ് ലീല മാരേട്ട്, മറ്റ് ഭാരവാഹികളും അനുഭാവികളുമായ ഡോ. ഈപ്പന്‍ ജേക്കബ്, ഉഷാ ജോര്‍ജ്, എം.വി. ജോര്‍ജ്, സന്തോഷ് കാപ്പില്‍, സതീഷ് നൈനാന്‍, സജീവ്, ജോര്‍ജുകുട്ടി, ജോഫി മാത്യു, ചെറിയാന്‍ കോശി, ഏലിയാസ്, ജസ്റ്റിന്‍ ജേക്കബ്, ബാബു ചാക്കോ തുടങ്ങി നിരവധി പേര്‍ അനുശോചനം അറിയിച്ചു.

ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സജി കരിമ്പന്നൂര്‍ യോഗ നടപടികള്‍ ക്രമീകരിക്കുകയും, ഏവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments