Monday, March 10, 2025

HomeAmericaഡിട്രോയിറ്റ് മലയാളി അസോസിയേഷന് പുതുനേതൃത്വം

ഡിട്രോയിറ്റ് മലയാളി അസോസിയേഷന് പുതുനേതൃത്വം

spot_img
spot_img

സൈജൻ കണിയോടിക്കൽ

ഡിട്രോയിറ്റ്: മിഷിഗണിലെ പ്രമുഖ സാമൂഹ്യസംസ്കാര സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷൻറെ 2025 ലേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. 2024 ഡിസംബർ 14 ന് നടന്ന വാർഷിക പൊതുയോഗത്തിൽ ഐക്യകണ്ഠമായാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത് ചീഫ് ഇലക്ഷൻ ഓഫീസറായി തിരഞ്ഞെടുപ്പ് പ്രക്രിയക്ക് മേൽനോട്ടം വഹിച്ചത് ബി ഒ ടി ചെയർമാൻ മോഹൻ പനങ്കാവിൽ ആയിരുന്നു.

ബിജു ജോസഫ് (പ്രസിഡൻറ്), ദിനേഷ് ലക്ഷ്മണൻ (വൈസ് പ്രസിഡൻറ്), നോബിൾ തോമസ് (ജനറൽ സെക്രട്ടറി), അശോക് ജോർഡൻ (ജോയിന്റ് സെക്രട്ടറി), പ്രവീൺ നായർ (ട്രഷറർ), സഞ്ജു കോയിത്തറ (ജോയിന്റ് ട്രഷറർ) എന്നിവരാണ് ഈ വർഷം ഡിഎംഎയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുക.

വിമൻസ് ഫോറം പ്രസിഡണ്ടായി അനിമ അജിത്തിനെയും, സെക്രട്ടറിയായി സുമിനി ജോർഡനേയും, തിരഞ്ഞെടുത്തു. യൂത്ത് ഫോറം ചെയർമാനായി നിവേദ് പൈങ്ങോളിനെയും വൈസ് ചെയർമാൻ ആയി ജോഷ്വാ മനോജിനേയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

ഡിഎംഎയുടെ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനായി സുദർശന കുറുപ്പിനെ തെരഞ്ഞെടുത്തു. വൈസ് ചെയർമാനായി രാജേഷ് നായർ, സെക്രട്ടറി സൈജൻ കണിയോടിക്കൽ, പ്രിൻസ് എബ്രഹാം (എക്സ് ഒഫീഷ്യോ) എന്നിവരാണ് 2025ലെ ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗങ്ങൾ.

ഡിഎംഎയുടെ 2024ലെ ക്രിസ്തുമസ് ആഘോഷമായ നക്ഷത്ര സന്ധ്യയുടെ ഭാഗമായി നടത്തിയ ചടങ്ങിൽ ബി.ഒ.ടി വൈസ് ചെയർമാൻ രാജേഷ് നായർ പുതിയ ഭാരവാഹികളെ സദസ്സിന് പരിചയപ്പെടുത്തി.

മലയാളികളുടെ സ്പന്ദനങ്ങളെ തൊട്ടറിഞ്ഞ് ഏവർക്കും പ്രയോജനപ്രദമായ പല പുതിയ പദ്ധതികൾ വിഭാവന ചെയ്യുമെന്നും, മലയാള സമൂഹത്തിന്റെ ഉന്നമനമാണ് ഡിഎംഎയുടെ ആത്യന്തിക ലക്ഷ്യം എന്നും അതിനായി തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും പുതിയ ഭാരവാഹികൾ അറിയിച്ചു.

സാമൂഹ്യ സേവനത്തിന്റെയും പരസ്പര സഹായത്തിന്റെയും, സഹകരണത്തിന്റെയും 45 വർഷങ്ങൾ പിന്നിടുന്ന ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ധനസമാഹരണാർത്ഥം, മലയാള ചലച്ചിത്രരംഗത്ത് ആസ്വാദനത്തിന്റെ നവ തരംഗങ്ങൾ സൃഷ്ടിച്ച ഷാൻ റഹ്മാൻ, കെ എസ് ഹരിശങ്കർ, നിരഞ്ജ് സുരേഷ്, മിഥുൻ ജയരാജ്, സയനോര ഫിലിപ്പ്, നിത്യ മാമ്മൻ എന്നിവർ നേതൃത്വം നൽകുന്ന സംഗീത പരിപാടി മെയ് മൂന്നിന് വാറൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നതാണ്.ഈ പ്രോഗ്രാം കാണുവാനും അതുവഴി D M A ചെയ്തുകൊണ്ടിക്കുന്ന അനവധി ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമാകുവാനും പുതിയ ഭാരവാഹികൾ ഏവരേയും ക്ഷണിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments