Sunday, February 23, 2025

HomeAmericaചിക്കാഗോ മലയാളി അസോസിയേഷന്റെ ഇന്റര്‍നാഷണല്‍ ലീഡേഴ്‌സ് കോണ്‍ക്ലേവ് നാളെ തിരുവനന്തപുരത്ത്‌

ചിക്കാഗോ മലയാളി അസോസിയേഷന്റെ ഇന്റര്‍നാഷണല്‍ ലീഡേഴ്‌സ് കോണ്‍ക്ലേവ് നാളെ തിരുവനന്തപുരത്ത്‌

spot_img
spot_img

തിരുവനന്തപുരം: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും പ്രബല സംഘടനകളിലൊന്നായ ചിക്കാഗോ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്റര്‍നാഷണല്‍ ലീഡേഴ്‌സ് കോണ്‍ക്ലേവിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ (2025 ജനുവരി 7-ാം തീയതി ചൊവ്വ) തിരുവനന്തപുരത്തെ കെ.റ്റി.ഡി.സി മാസ്‌കോട്ട് ഹോട്ടലിലെ സിംഫണി ഹാളില്‍ വൈകുന്നേരം അഞ്ചു മണി മുതലാണ് കോണ്‍ക്ലേവ് നടക്കുന്നതെന്ന് ഇവന്റ് ഓര്‍ഗനൈസര്‍ ജോസ് മണക്കാട്ട് അറിയിച്ചു.

നോര്‍ത്ത് അമേരിക്കയിലെ വിവധ സംഘടനാ പ്രതിനിധികളും കേരളത്തിലെ കലാ-സാംസ്‌കാരിക-രാഷ്ട്രീയം ഉള്‍പ്പെടെയുള്ള പല രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും തമ്മില്‍ ആരോഗ്യകരമായ ആശയവിനിമയം നടത്തി പരസ്പരം വിവരങ്ങള്‍ കൈമാറുകയെന്നതാണ് ഈ കോണ്‍ക്ലേവിലൂടെ ലക്ഷ്യമിടുന്നത്. വിവര സാങ്കേതിക വിദ്യ, ജൈവ സാങ്കേതിക വിദ്യ, ബഹിരാകാശ ശാസ്ത്രം, കയറ്റുമതി-ഇറക്കുമതി, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളിലെ ലോകത്തിന്റെ വളര്‍ച്ച സംബന്ധിച്ച ചര്‍ച്ചയാണ് കോണ്‍ക്ലേവിന്റെ ഹൈലൈറ്റ്.

തദവസരത്തില്‍ കവി, ഗാനരചയിതാവ്, വിവര്‍ത്തകന്‍, ചിത്രകാരന്‍, തിരക്കഥാകൃത്ത്, വാഗ്മി എന്നീ നിലകളില്‍ കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക, സാഹിത്യ മണ്ഡലങ്ങളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള മുന്‍ ചീഫ് സെക്രട്ടറിയും ഇത്തവണത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ കെ ജയകുമാറിനെ വേദിയില്‍ ആദരിക്കും.

കഴിഞ്ഞ 52 വര്‍ഷമായി ചിക്കാഗോ മലയാളികള്‍ക്ക് താങ്ങും തണലുമായി നിലകൊള്ളുന്ന ചിക്കാഗോ മലയാളി അസോസിയേഷന്‍ മാതൃകാപരമായ ജനപക്ഷ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. സംഘടനയുടെ പ്രസിഡന്റ് ജെസി റിന്‍സി, സെക്രട്ടറി ആല്‍വിന്‍ ഷുക്കൂര്‍, ട്രഷറര്‍ മനോജ് അച്ചേട്ട്, ഇവന്റ് ഓര്‍ഗനൈസര്‍ ജോസ് മണക്കാട്ട് എന്നിവര്‍ കോണ്‍ക്ലേവിന് നേതൃത്വം നല്‍കുന്നു.

മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങളായ വൈസ് പ്രസിഡന്റ് ഫിലിപ്പ് പുത്തന്‍പുരയില്‍, ജോയിന്റ് സെക്രട്ടറി വിവിഷ് ജേക്കബ്, ജോയിന്റ് ട്രഷറര്‍ സിബിള്‍ ഫിലിപ്പ്, ചിക്കാഗോ മലയാളി അസോസിയേഷന്‍ ബോര്‍ഡ് മെമ്പേഴ്‌സും കൂട്ടായി കോണ്‍ക്ലേവിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments