തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശൂരിന് കിരീടം. 1008 പോയിന്റുമായാണ് മികച്ച ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പിന് തൃശൂര്‍ അര്‍ഹരായത്. ഇഞ്ചോട് ഇഞ്ചു നടന്ന പോരാട്ടത്തില്‍ 1007 പോയിന്റുമായി പാലക്കാടാണ് രണ്ടാം സ്ഥാനത്തെത്തിയത്. കണ്ണൂര്‍ മൂന്നാം സ്ഥാനവും നേടി.
പാലക്കാട് ആലത്തൂര്‍ ഗുരുകുലം എച്ച് എസ്എസ് മികച്ച സ്‌കൂളായി 12-ാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. കാല്‍ നൂറ്റാണ്ടിനു ശേഷമാണ് തൃശൂര്‍ ജില്ല കപ്പടിക്കുന്നത്.യ 1999 ലായിരുന്നു അവസാനമായി കലാകിരീടം തൃശൂര്‍ സ്വന്തമാക്കിയത്