ന്യൂഡൽഹി: മൻ കി ബാത്തിലൂടെ മാത്രം സംവദിക്കാറുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി ഒരു പോഡ്കാസ്റ്റ് മാധ്യമത്തിലൂടെ പ്രത്യക്ഷപ്പെട്ടു.
സെറോദ സഹസ്ഥാപകൻ നിഖിൽ കാമത്ത് ഹോസ്റ്റ് ചെയ്യുന്ന ‘പീപ്പിൾ ബൈ ഡബ്ല്യു.ടി.എഫ്’ എന്ന പോഡ്‌കാസ്റ്റിലാണ് പ്രധാനമന്ത്രി അരങ്ങേറ്റം കുറിച്ചത്.
തെറ്റുകൾ സംഭവിക്കാം, താൻ ദൈവമല്ല, മനുഷ്യനാണെന്ന് പോഡ് കാസ്റ്റിന് മുൻപ് പുറത്തുവിട്ട രണ്ടുമിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിൽ പറയുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ തന്റെ പ്രസംഗം ഓർമപ്പെടുത്തുന്നതായിരുന്നു സംഭാഷണം.
ദക്ഷിണേഷ്യൻ മധ്യവർഗ കുടുംബത്തിൽ വളർന്ന തനിക്ക് രാഷ്ട്രീയം വൃത്തിക്കെട്ട കളിയാണെന്നാണ് കേൾക്കാനായിട്ടുള്ളത്. ഈ ഒരു വിശ്വാസം ജനങ്ങളിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്. ഇങ്ങനെ ചിന്തിക്കുന്നവരോട് എന്താണ് പറയാനുള്ളത് എന്ന കാമത്തിന്റെ ചോദ്യത്തിന് ‘നിങ്ങൾ പറഞ്ഞത് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ, നമ്മൾ ഈ സംഭാഷണം നടത്തില്ലായിരുന്നല്ലോ’ എന്നാണ് പ്രധാനമന്ത്രി നൽകിയ മറുപടി.