Friday, January 10, 2025

HomeNewsKeralaബസിറങ്ങി വീട്ടിലേക്ക് നടക്കവേ അതേ ബസ്സിനടിയിൽപ്പെട്ട് 7 വയസ്സുകാരിക്ക് ദാരുണാന്ത്യം

ബസിറങ്ങി വീട്ടിലേക്ക് നടക്കവേ അതേ ബസ്സിനടിയിൽപ്പെട്ട് 7 വയസ്സുകാരിക്ക് ദാരുണാന്ത്യം

spot_img
spot_img

തിരുവനന്തപുരം : മടവൂരില്‍ സ്‌കൂള്‍ ബസ് കയറി രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിക്കു ദാരുണാന്ത്യം. സ്‌കൂളില്‍നിന്നു വീട്ടിലേക്കു വന്ന അതേ ബസിന്റെ അടിയില്‍പെട്ടാണു മടവൂര്‍ ഗവ.എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി കൃഷ്ണേന്ദു (7) മരിച്ചത്. മടവൂര്‍ എംഎസ് ഭവനില്‍ മണികണ്ഠന്റെയും ശരണ്യയുടെയും മകളാണ്.

കെഎസ്ആര്‍ടിസി കിളിമാനൂര്‍ ഡിപ്പോയിലെ എംപാനല്‍ ഡ്രൈവറാണു മണികണ്ഠന്‍. മടവൂര്‍ മഹാദേവക്ഷേത്രം ചാലില്‍ റോഡില്‍ വൈകിട്ട് 4.15നാണ് സംഭവം. വീടിനു സമീപം ബസ് നിര്‍ത്തി കുട്ടിയെ ഇറക്കിയ ശേഷമാണ് അപകടമുണ്ടായത്. മുന്നോട്ടു നടന്ന കുട്ടി റോഡിന്റെ അരികിലുണ്ടായിരുന്ന കേബിളില്‍ കാൽ കുരുങ്ങി ബസിന്റെ മുന്നിലേക്കു വീഴുകയായിരുന്നു. ശരീരത്തിലൂടെ ബസ് കയറിയിറങ്ങി കുട്ടി തല്‍ക്ഷണം മരിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments