വാഷിങ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരായ മോശം പരാമർശം അടങ്ങിയ വിഡിയോ വീണ്ടും പങ്കുവെച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് പോസ്റ്റ് പങ്കുവെച്ചത്. നെതന്യാഹുവിനെ ‘ആഴമുള്ള ഇരുണ്ട മകൻ’ എന്നാണ് വിഡിയോയിൽ വിശേഷിപ്പിക്കുന്നത്.
നെതന്യാഹു യുഎസ് വിദേശനയത്തിൽ കൃത്രിമം കാണിക്കുന്നുണ്ടെന്നും മിഡിൽ ഈസ്റ്റിൽ അനന്തമായ യുദ്ധങ്ങൾ നടത്തുകയാണെന്നും സാമ്പത്തിക വിദഗ്ധൻ ജെഫ്രി ഡി സാച്ച്സ് ആരോപിക്കുന്ന വീഡിയോയാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കിട്ടത്. ബന്ദി ചർച്ചകളെക്കുറിച്ചും സിറിയൻ നയത്തെക്കുറിച്ചും ഇരുവരും വളരെ സൗഹൃദപരമായി ചർച്ച നടത്തിയെന്ന് നെതന്യാഹു അവകാശപ്പെട്ടതിന് പിന്നാലെയാണ് ട്രംപിന്റെ പോസ്റ്റ് വരുന്നത്.