Saturday, January 11, 2025

HomeCrimeപത്തനംതിട്ടയിൽ 18 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒന്‍പത് പേര്‍ കൂടി അറസറ്റില്‍

പത്തനംതിട്ടയിൽ 18 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒന്‍പത് പേര്‍ കൂടി അറസറ്റില്‍

spot_img
spot_img

പത്തനംതിട്ട: പത്തനംതിട്ടയില്‍ 18 കാരിയെ അഞ്ചു വര്‍ഷത്തിനിടെ 60 ലധികം ആളുകൾ പീഡിപ്പിച്ച സംഭവത്തിൽ കൂടുതല്‍ പേര്‍ അറസ്റ്റില്‍. പ്ലസ് ടു വിദ്യാര്‍ഥി ഉൾപ്പെടെ ഒൻപത് പേർ ഇന്ന് അറസ്റ്റിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 14 ആയി.നാളെ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും.

62 പേര്‍ ലൈംഗിക ചൂഷണത്തിനിരയാക്കി എന്നാണ് പെണ്‍കുട്ടിയുടെ മൊഴി.പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത് ആണ്‍സുഹൃത്താണെന്നാണ് മൊഴി. ഇയാള്‍ ഇന്നലെ പിടിയിലായിരുന്നു. വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ വെച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇലവുംതിട്ടയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ വാഹനം പൊലീസ് പിടിച്ചെടുത്തു. കാറില്‍ വെച്ച് പീഡനം നടന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. നാളെ വിവാഹനിശ്ചയം നടക്കാനിരിക്കുന്ന ഒരു പ്രതിയും അറസ്റ്റിലായിട്ടുണ്ട്.പത്തനംതിട്ട ജില്ലയിലെ ആറ് സ്റ്റേഷനുകളില്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതായാണ് വിവരം. ജില്ലയ്ക്ക് പുറത്തും പ്രതികളുണ്ടെന്ന് പൊലീസ് പറയുന്നു. പീഡിപ്പിച്ചവരുടെ പേരുവിവരങ്ങള്‍ പെണ്‍കുട്ടി ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നു.

പെൺകുട്ടിക്ക് അറിയാത്ത പല സ്ഥലങ്ങളിലും പീഡനം നടന്നിട്ടുണ്ട്. കാറില്‍വച്ചും സ്കൂളില്‍വച്ചും വീട്ടിലെത്തിയും പീഡിപ്പിച്ചവരുണ്ട്. സ്കൂള്‍തല കായികതാരമായ പെണ്‍കുട്ടി ക്യാംപിൽ വച്ചും പീഡനത്തിന് ഇരയായി. വിഡിയോ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു എല്ലാ പീഡനങ്ങളും നടന്നത്. ഇലവുംതിട്ട പൊലീസാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. പത്തനംതിട്ട പൊലീസും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments