Wednesday, March 12, 2025

HomeMain Storyതീപിടുത്തത്തിനിടെ ഒഴിഞ്ഞവീടുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച, ലോസ് ഏഞ്ചല്‍സില്‍ 9 പേര്‍ക്കെതിരെ കേസെടുത്തു

തീപിടുത്തത്തിനിടെ ഒഴിഞ്ഞവീടുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച, ലോസ് ഏഞ്ചല്‍സില്‍ 9 പേര്‍ക്കെതിരെ കേസെടുത്തു

spot_img
spot_img

ലോസ് ഏഞ്ചല്‍സ് : ലോസ് ഏഞ്ചല്‍സില്‍ വലിയ തീപിടുത്തങ്ങള്‍ നടക്കുന്ന ഇടങ്ങളിലെ ആളുകള്‍ ഒഴിഞ്ഞ വീടുകളിലും മറ്റും കവര്‍ച്ച നടത്തിയ ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പ്രദേശത്തെ ചീഫ് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

200,000 ഡോളര്‍ മോഷ്ടാക്കള്‍ കൈക്കലാക്കി. ഒരു എമ്മി പ്രതിമയടക്കം മോഷ്ടിച്ചതിനും കുറ്റം ചുമത്തിയതായി ലോസ് ഏഞ്ചല്‍സ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി നഥാന്‍ ഹോച്ച്മാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ജീവപര്യന്തം തടവ് ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും ഹോച്ച്മാന്‍ കൂട്ടിച്ചേര്‍ത്തു.

ലോസ് ഏഞ്ചല്‍സിന് ചുറ്റും വലിയ തീപിടുത്തങ്ങള്‍ ഉണ്ടായതില്‍ 24 പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. തീപിടുത്തത്തിന് ഒരാഴ്ചയ്ക്കുശേഷം ഏകദേശം 92,000 ആളുകള്‍ കുടിയിറക്കപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 12,000-ത്തോളം കെട്ടിടങ്ങള്‍ തകര്‍ന്നു.

ഇതിനിടെയാണ് ഒഴിപ്പിക്കല്‍ നടക്കുന്ന മേഖലകള്‍ ലക്ഷ്യമാക്കി മോഷ്ടാക്കള്‍ നീങ്ങുന്നത്. കൊള്ളക്കാരില്‍ നിന്ന് താമസക്കാരുടെ സ്വത്ത് സുരക്ഷിതമാകുമെന്ന് പൊലീസ് ഉറപ്പുനല്‍കുന്നുണ്ട്. അതിനായുള്ള പരിശ്രമത്തിലുമാണ് പൊലീസ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments