Sunday, April 20, 2025

HomeNewsKeralaഭക്തലക്ഷങ്ങൾക്ക് ദർശനസായൂജ്യമേകി മകരജ്യോതി

ഭക്തലക്ഷങ്ങൾക്ക് ദർശനസായൂജ്യമേകി മകരജ്യോതി

spot_img
spot_img

ശബരിമല: കറുപ്പുടുത്ത് പതിനെട്ടു മലകളും ഭക്തലക്ഷങ്ങളും ധ്യാനമൗനത്തിലാണ്ടുനിന്നു. കളഭത്തണുപ്പും കർപ്പൂരഗന്ധവുമുള്ള കാറ്റ് സന്നിധാനത്ത് പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്നു. അപ്പോൾ കിഴക്ക് കരിനീലയാകാശത്ത് ശ്രീഭൂതനാഥന്റെ മകുടരത്നം പോലെ മകരനക്ഷത്രമുദിച്ചു. അതിന്റെ പ്രതിഫലനം പോലെ താഴെ പൊന്നമ്പലമേട്ടിൽ ജ്യോതി തെളിഞ്ഞു.

ഭൂമിമലയാളത്തിനും ഈരേഴുലകിനും അധിപതിയായ അയ്യന് മകരസംക്രമസന്ധ്യയിൽ തിരുവാഭരണങ്ങൾ ചാർത്തി ദീപാരാധന. പൊടുന്നനെ ഭക്തസാഗരം നിർവൃതിയുടെ വേലിയേറ്റത്തിലിളകി: ‘സ്വാമിയേ…’ കാറ്റും കാനനവും കാലവും അതേറ്റുവിളിച്ചു: ‘ശരണമയ്യപ്പാ….’

5.30 ന് ശരംകുത്തിയിലെത്തിയ തിരുവാഭരണ ഘോഷയാത്രയെ ശബരിമല എക്സിക്യുട്ടീവ് ഓഫിസർ ബി. മുരാരി ബാബുവിന്റെ നേതൃത്വത്തിൽ ദേവസ്വം ബോർഡ് അധികൃതർ വരവേറ്റ് സന്നിധാനത്തേക്ക് ആനയിച്ചു. 6.30ന് പതിനെട്ടാംപടി കയറിയെത്തിയ തിരുവാഭരണ പേടകത്തെ കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി വി.എൻ.വാസവൻ, തമിഴ്നാട് ഹിന്ദുമത ധർമ സ്ഥാപന വകുപ്പ് മന്ത്രി പി.കെ. ശേഖർ ബാബു, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ബോർഡ് അംഗങ്ങൾ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments