Thursday, March 13, 2025

HomeAmericaലോസാഞ്ചലസിലെ അഗ്‌നിബാധയുടെ ഇരകള്‍ക്ക് പ്രാര്‍ത്ഥനയുമായി ഫ്രാന്‍സീസ് പാപ്പാ

ലോസാഞ്ചലസിലെ അഗ്‌നിബാധയുടെ ഇരകള്‍ക്ക് പ്രാര്‍ത്ഥനയുമായി ഫ്രാന്‍സീസ് പാപ്പാ

spot_img
spot_img

വത്തിക്കാന്‍ സിറ്റി: അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ ഉണ്ടായ കാട്ടു തീമൂലം മരണവും നാശനഷ്ടവും സംഭവിച്ചതില്‍ ഇരകളായവര്‍ക്ക് തന്റെ ആത്മീയസാന്നിധ്യവും പ്രാര്‍ത്ഥനകളും ഉറപ്പുനല്‍കി ഫ്രാന്‍സിസ് പാപ്പാ. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രെട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരൊളീന്‍ ലോസ് ആഞ്ചലസ് ആര്‍ച്ച്ബിഷപ് അഭിവാഞ്ഛയാ ഹൊസെ ഗോമെസിനയച്ച ടെലെഗ്രാം സന്ദേശത്തിലൂടെയാണ് മാര്‍പാപ്പയുടെ ദുഃഖംഅറിയിച്ചത്.ഈ ദുരിതത്തില്‍പ്പെട്ട സമൂഹങ്ങള്‍ക്കും ആളുകള്‍ക്കും തന്റെ ആത്മീയസാന്നിധ്യം ഉറപ്പുനല്‍കിയതിനൊപ്പം, സംഭവത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മാക്കളെ സര്‍വ്വശക്തനായ ദൈവത്തിന്റെ കരുണയ്ക്ക് സമര്‍പ്പിക്കുന്നുവെന്നും പാപ്പാ എഴുതി. നിരവധി ജീവനുകള്‍ പൊലിഞ്ഞ ഈ ദാരുണസംഭവത്തില്‍ ആശ്വാസവും സഹായവുമെത്തിക്കുന്ന ഏവര്‍ക്കും, പ്രത്യേകിച്ച് സന്നദ്ധസേവനപ്രവര്‍ത്തകര്‍ക്ക മാര്‍പാപ്പ തന്റെ ആശീര്‍വാദവും ആശംസിച്ചു.അഗ്നിബാധയില്‍ ഇതിനോടകം നിരവധി ജീവനുകള്‍ നഷ്ടമായി. ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരായി. പന്തീരായിരത്തോളം കെട്ടിടങ്ങള്‍ അഗ്‌നിക്കിരയായി. ഇവയില്‍ ഒരു കത്തോലിക്കാ ദേവാലയവും, ഒരു മോസ്‌കും, സിനഗോഗും, പത്തിലധികം പ്രൊട്ടസ്റ്റന്റ് ദേവാലയങ്ങളും ഉള്‍പ്പെടും. 145 ചതുരശ്രകിലോമീറ്ററുകളോളം പ്രദേശത്ത് വ്യാപിച്ച ഈ അഗ്‌നിബാധയില്‍ 135-ലധികം ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments