Wednesday, January 15, 2025

HomeMain Storyനാ​സ​യു​ടെ​യും ജ​പ്പാ​ന്റെ​യും ചാ​​ന്ദ്ര​വാ​ഹ​ന​ങ്ങ​ളേന്തി കുതിക്കാനൊരുങ്ങി സ്പേ​സ് എ​ക്സ് ഫാ​ൽ​ക്ക​ൺ-9 റോ​ക്ക​റ്റ് ​

നാ​സ​യു​ടെ​യും ജ​പ്പാ​ന്റെ​യും ചാ​​ന്ദ്ര​വാ​ഹ​ന​ങ്ങ​ളേന്തി കുതിക്കാനൊരുങ്ങി സ്പേ​സ് എ​ക്സ് ഫാ​ൽ​ക്ക​ൺ-9 റോ​ക്ക​റ്റ് ​

spot_img
spot_img

ഫ്ലോറിഡ: ഈ ​വ​ർ​ഷം ച​ന്ദ്ര​ന്റെ ഭ്ര​മ​ണ​പ​ഥം പേ​ട​ക​ങ്ങ​ളാ​ൽ നി​റ​യും. പ​ല രാ​ജ്യ​ങ്ങ​ളും ഇ​തി​നോ​ട​കം​ത​​ന്നെ നി​ര​വ​ധി ചാന്ദ്ര​പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞി​രി​ക്കു​ന്നു.

അ​ക്കൂ​ട്ട​ത്തി​ൽ ഏ​റ്റ​വും വ്യ​ത്യ​സ്ത​മാ​യൊ​രു ചാ​ന്ദ്ര​യാ​ത്ര​ക്കാ​ണ് ഇ​ന്ന് തു​ട​ക്ക​മാ​കു​ന്ന​ത്. ഒ​രൊ​റ്റ വി​ക്ഷേ​പ​ണ​ത്തി​ൽ ര​ണ്ട് വ്യ​ത്യ​സ്ത രാ​ജ്യ​ങ്ങ​ളു​ടെ​ പേ​ട​ക​ങ്ങ​ളാ​ണ് ച​ന്ദ്ര​നി​ലേ​ക്ക് കു​തി​ക്കു​ക. സ്​​പേ​സ് എ​ക്സി​ന്റെ ഫാ​ൽ​ക്ക​ൺ -9 റോ​ക്ക​റ്റ് ​ഫ്ലോ​റി​ഡ​യി​ലെ കെ​ന്ന​ഡി സ്​​പേ​സ് സെ​ന്റ​റി​ൽ​നി​ന്ന് കു​തി​ച്ചു​യ​രു​മ്പോ​ൾ അ​തി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത് നാ​സ​യു​ടെ​യും ജ​പ്പാ​ന്റെ​യും ചാ​​ന്ദ്ര​വാ​ഹ​ന​ങ്ങ​ളാ​ണ്.

ബ​ഹി​രാ​കാ​ശ പ​ര്യ​വേ​ക്ഷ​ണ ച​രി​ത്ര​ത്തി​ൽ​ത​ന്നെ ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ങ്ങ​നെ​യൊ​രു പ​രീ​ക്ഷ​ണം. നാ​സ​ക്കു​വേ​ണ്ടി അ​മേ​രി​ക്ക​യി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യാ​യ ഫെ​യ​ർ ഫ്ലൈ ​വി​ക​സി​പ്പി​ച്ച ബ്ലൂ ​ഗോ​സ്റ്റ്, ജ​പ്പാ​നി​ലെ ഐ ​സ്പേ​സി​ന്റെ ചാ​ന്ദ്ര​വാ​ഹ​ന​മാ​യ ഹ​കു​തോ-​ആ​ർ എ​ന്നി​വ​യാ​ണ് ഇ​ന്ന് ച​ന്ദ്ര​നി​ലേ​ക്ക് കു​തി​ക്കു​ന്ന​ത്. വി​ക്ഷേ​പ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് നാ​സ​യാ​ണെ​ങ്കി​ലും റോ​ക്ക​റ്റും വാ​ഹ​ന​ങ്ങ​ളു​മെ​ല്ലാം സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​ടേ​താ​ണെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​യാ​​ത്ര​ക്കു​ണ്ട്. ബ്ലൂ ​ഗോ​സ്റ്റ് മാ​ർ​ച്ചി​ൽ ച​ന്ദ്ര​നി​ലി​റ​ങ്ങും.

ച​ന്ദ്രോ​പ​രി​ത​ലം കു​ഴി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ളാ​യി​രി​ക്കും ഈ ​വാ​ഹ​നം നി​ർ​വ​ഹി​ക്കു​ക. ഹ​കു​തോ​യും ഒ​രു ചാന്ദ്ര​വാ​ഹ​നം ച​ന്ദ്ര​ന്റെ ഉ​പ​രി​ത​ല​ത്തി​ൽ ഇ​റ​ക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments