Thursday, January 23, 2025

HomeMain Storyഇസ്രയേലും ഹമാസും കരാർ അംഗീകരിച്ചു: 6 ആഴ്ചത്തെ വെടിനിർത്തലിന് ധാരണ

ഇസ്രയേലും ഹമാസും കരാർ അംഗീകരിച്ചു: 6 ആഴ്ചത്തെ വെടിനിർത്തലിന് ധാരണ

spot_img
spot_img

ജറൂസലേം: ​ഗാസയിൽ വെടിനിർത്തലിന് ധാരണയായെന്ന് റിപ്പോർട്ട്. ഇസ്രയേലും ഹമാസും കരാർ അംഗീകരിച്ചതായുള്ള വിവരമാണ് പുറത്തുവരുന്നത്. ഇതോടെ 15 മാസം നീണ്ട യുദ്ധം അവസാനിക്കും. 6 ആഴ്ചത്തെ വെടിനിർത്തലിനാണ് ധാരണ. അതേ സമയം നടപടിയിൽ ഔദ്യോ​ഗിക പ്രഖ്യാപന വന്നിട്ടില്ല. ബന്ദികളുടെയും പലസ്തീൻ തടവുകാരുടെയും മോചനത്തിനും ധാരണയായിട്ടുണ്ടെന്നാണ് വിവരം. 94 ഇസ്രയേലി തടവുകാരാണ് ഹമാസിന്റെ പക്കലുളളത്. 1000 പലസ്തീനി തടവുകാരെയായിരിക്കും ഇസ്രയേൽ കൈമാറുക. ഖത്തറും അമേരിക്കയും ഈജിപ്തുമാണ് ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചത്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments