തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വിവാദമായ ഗോപൻ സ്വാമിയുടെ സമാധി പൊളിച്ചു. കല്ലറയിൽ മൃതദേഹം ഇരിക്കുന്ന രീതിയിൽ കണ്ടെത്തി. . ഭസ്മവും സുഗന്ധ ദ്രവ്യങ്ങളും നിറച്ച നിലയിലാണ് കല്ലറ തുറന്നപ്പോൾ കാണാൻ കഴിഞ്ഞത്.
കല്ലറയുടെ മുകളിലത്തെ സ്ലാബ് ആണ് ആദ്യം നീക്കിയത്. നെഞ്ചു വരെ പൂജാസാധനങ്ങൾ നിറച്ച നിലയിലാണ് മൃതദേഹം കാണുന്നത്. കല്ലറ പൊളിക്കാൻ പൊലീസും സംഘവും സ്ഥലത്തെത്തിയപ്പോൾ കുടുംബാംഗങ്ങൾ പ്രതിഷേധിക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. സബ് കളക്ടർ സ്ഥലത്തെത്തി കുടുംബാംഗങ്ങളോട് സംസാരിച്ച ശേഷമാണ് കല്ലറ പൊളിച്ചത്. കഴിഞ്ഞ ദിവസം പ്രതിഷേധം ഉയർന്നതിനെ തുടർന്ന് വൻ പൊലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുള്ളത്.