മോസ്കോ: റീൽസ് ഷൂട്ടിനിടെ കുഞ്ഞിനെ ചവിട്ടി തെറിപ്പിക്കുന്ന യുവതിയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. മോസ്കോയിൽ നടന്നതെന്ന് കരുതപ്പെടുന്ന സംഭവത്തിൽ റഷ്യൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
രണ്ട് സ്ത്രീകൾ ഒരു കുട്ടിയെ കട്ടിലിൽ നിർത്തി ഡാൻസ് ചെയ്യുന്നതാണ് വിഡിയോയിലുള്ളത്. പിന്നാലെ കുഞ്ഞിനെ പിടിച്ചിരുന്ന യുവതി ശക്തമായി തൊഴിക്കുന്നതും കുഞ്ഞ് തെറിച്ചു വീണ് കരയുന്നതും കാണാം. യുവതിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. സംഭവത്തിൽ പ്രതിഷേധവുമായിഒട്ടറേ പേർ രംഗത്തെത്തിയിട്ടുണ്ട്.