Saturday, March 15, 2025

HomeNewsKeralaകുഞ്ഞിനെ തലയ്ക്കടിച്ച് കടലിൽ എറിഞ്ഞു കൊന്ന സംഭവം, പ്രതിയായ അമ്മ വിഷംകഴിച്ച നിലയിൽ

കുഞ്ഞിനെ തലയ്ക്കടിച്ച് കടലിൽ എറിഞ്ഞു കൊന്ന സംഭവം, പ്രതിയായ അമ്മ വിഷംകഴിച്ച നിലയിൽ

spot_img
spot_img

കോഴിക്കോട്: കണ്ണൂരില്‍ കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊന്ന കേസില്‍ കുഞ്ഞിന്റെ അമ്മ ശരണ്യ ആത്മഹത്യാ ശ്രമം നടത്തി. വിഷം കഴിച്ച നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനടുത്ത് മുറിയെടുത്തതിനുശേഷമാണ് ആത്മഹത്യ ശ്രമം നടത്തിയത്. കൂടെയാരുമില്ലെന്നാണ് നിഗമനം. കേസില്‍ തളിപ്പറമ്പ് കോടതിയില്‍ ഇന്ന് വിചാരണ തുടങ്ങാന്‍ ഇരിക്കെയാണ് ആത്മഹത്യശ്രമം.

2020ഫെബ്രുവരിയിലാണ് ശരണ്യ തന്റെ കുഞ്ഞിനെ കടലിലെറിഞ്ഞ് കൊന്നത്. കുഞ്ഞിനെ വീട്ടില്‍നിന്നും കൊണ്ടുപോയി കടപ്പുറത്തെ കരിങ്കല്‍ഭിത്തിയില്‍ തലയ്ക്കടിച്ച് കൊന്നശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. ശരണ്യ തന്റെ കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് ഒന്നരവയസുകാരനായ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്.

പ്രണവ്-ശരണ്യ ദമ്പതിമാരുടെ മകന്‍ വിയാന്‍ എന്ന കുട്ടിയുടെ മൃതദേഹം തയ്യില്‍ കടപ്പുറത്തെ കരിങ്കല്‍ ഭിത്തികള്‍ക്കിടയില്‍ നിന്നായിരുന്നു കണ്ടെത്തിയത. പ്രണയിച്ച് വിവാഹിതരായവരായിരുന്നു ശരണ്യയും പ്രണവും. എന്നാല്‍ ഇവരുടെ ദാമ്പത്യത്തില്‍ പിന്നീട് പ്രശ്‌നങ്ങള്‍ ഉണ്ടായി. കുഞ്ഞിനെ തട്ടിക്കൊണ്ട് പോയെന്നായിരുന്നു ശരണ്യ ആദ്യം മൊഴി നല്‍കിയിരുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments