ടെൽ അവീവ്: ഇസ്രയേയേലിനു നേർക്ക് ഹമാസ് 2023 ൽ നടത്തിയ ആക്രമണം തടയുന്നതിൽ തന്റെ നേതൃത്വത്തിലുള്ളസൈന്യത്തിനു കഴിയാത്തതിലെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്രയേൽ സൈനീക മേധാവിഹെർസി ഹലവി .രാജി പ്രഖ്യാപിച്ചു.
മാർച്ച് ആറു വരെയേ പദവിയിൽ തുടരുള്ളു എന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനു നൽകിയ കത്തിൽ വ്യക്തമാക്കി. സൈന്യമാണു കത്ത് പുറത്തുവിട്ടത്. ഗാസ ആക്രമണത്തിലൂടെ ഇസ്രയേൽ സൈന്യത്തിൻ്റെ കരുത്തു വീണ്ടെടുത്തതായും അദ്ദേഹം അവകാശപ്പെട്ടു. ഹമാസ് ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടതു സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യം നെതന്യാഹു തള്ളിയിരുന്നു.