Sunday, February 23, 2025

HomeNewsKeralaപ്രതിപക്ഷ സർവീസ് സംഘടനയുടെ പണിമുടക്കും സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധവും ഇന്ന്

പ്രതിപക്ഷ സർവീസ് സംഘടനയുടെ പണിമുടക്കും സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധവും ഇന്ന്

spot_img
spot_img

തിരുവനന്തപുരം: ശമ്പള പരിഷ്ക്കരണം നടപ്പാക്കുക, ഡിഎ കുടിശ്ശിക വെട്ടികുറച്ച നടപടി പിൻവലിക്കുക, ലീവ് സറണ്ടർ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ സർവീസ് സംലടനയുടെ പണിമുടക്ക് ഇന്ന് നടക്കും. പണിമുടക്കുന്ന ജീവനക്കാർ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധവും നടത്തും.

പ്രതിപക്ഷ സർവ്വീസ് സംഘടനയുടെ കൂട്ടായ്മയായ സെറ്റോയും സിപിഐ സംഘടന ജോയിന്‍റ് കൗൺസിലുമാണ് ഇന്ന് പണിമുടക്കുന്നത്.. ശമ്പള പരിഷ്ക്കരണം നടപ്പാക്കുക,  സെക്രട്ടറിയേറ്റിന് മുന്നിലും വിവിധ ഓഫീസുകളിലും രാവിലെ പണിമുടക്കിന് ആഹ്വാനം ചെയ്ത സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തും. സമരത്തെ നേരിടാൻ ഡയസ് നോൺ അടക്കം സർക്കാർ പ്രഖ്യാപിച്ചു. ഓഫീസുകൾക്ക് പൊലീസ് സംരക്ഷണവും നൽകും. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments