Wednesday, January 22, 2025

HomeAmericaട്രാൻസ്ജെൻഡറുകളോടും കുടിയേറ്റക്കാരോടും കരുണ കാണിക്കണം: ട്രംപിനോട് പൊതുവേദിയിൽ ബിഷപ്പ്

ട്രാൻസ്ജെൻഡറുകളോടും കുടിയേറ്റക്കാരോടും കരുണ കാണിക്കണം: ട്രംപിനോട് പൊതുവേദിയിൽ ബിഷപ്പ്

spot_img
spot_img

വാഷിങ്ടൺ: രാജ്യത്തെ ട്രാൻസ്ജെൻഡറുകളോടും കുടിയേറ്റക്കാരോടും കരുണ കാണിക്കണമെന്ന് ഡോണൾഡ് ട്രംപിനെ ഇരുത്തി ബിഷപ്പിന്‍റെ പ്രസംഗം. അമേരിക്കൻ പ്രസിഡന്‍റിന്‍റെ സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് ഒദ്യോഗിക പരിസമാപ്തി കുറിക്കുന്ന പ്രാർത്ഥനാ ചടങ്ങിലാണ് സംഭവം. ഇതിന്‍റെ വിഡിയോ പുറത്തു വന്നിട്ടുണ്ട്.

നമ്മുടെ ദൈവത്തിന്‍റെ നാമത്തിൽ, രാജ്യത്ത് ഇപ്പോൾ ഭയപ്പെടുന്ന ആളുകളോട് കരുണ കാണിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. നമ്മുടെ കുടുംബങ്ങളിൽ സ്വവർഗ്ഗാനുരാഗികളും ലെസ്ബിയൻ, ട്രാൻസ്‌ജെൻഡർ കുട്ടികളും ഉണ്ട്… -ബിഷപ് പറഞ്ഞു. കുടിയേറ്റക്കാർ എല്ലാവരും കുട്ടികളല്ലെന്നും ബിഷപ് പറഞ്ഞു. നമ്മുടെ കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്നവരും ഓഫീസ് കെട്ടിടങ്ങൾ വൃത്തിയാക്കുന്നവരും കോഴി ഫാമുകളിലും ഇറച്ചി പാക്കിങ് പ്ലാന്‍റുകളിലും ജോലി ചെയ്യുന്നവരും ഭക്ഷണശാലകളിൽ പാത്രങ്ങൾ കഴുകുന്നവരും ആശുപത്രികളിൽ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നവരും…. അവർ രേഖകളുള്ള പൗരന്മാരായിരിക്കണമെന്നില്ല. കുടിയേറ്റക്കാരിൽ ബഹുഭൂരിപക്ഷവും കുറ്റവാളികളല്ല… അപരിചിതരോട് കരുണ കാണിക്കണമെന്ന് നമ്മുടെ ദൈവം പഠിപ്പിക്കുന്നു. എന്തെന്നാൽ, നമ്മൾ എല്ലാവരും ഈ നാട്ടിൽ അപരിചിതരായിരുന്നു… -ബിഷപ് എഡ്‌ഗർ ബുഡ്ഡേ പറഞ്ഞു.

ട്രംപും ഭാര്യ മെലിന ട്രംപും വൈസ് പ്രസിഡന്‍റ് ജെ.ഡി വാൻസും ഭാര്യ ഉഷയുമെല്ലാം ചടങ്ങിലുണ്ടായിരുന്നു. പിന്നീട് ചടങ്ങിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട്, അത്ര നന്നായില്ലെന്നും മെച്ചപ്പെടുത്തണമെന്നുമാണ് ട്രംപ് പറഞ്ഞത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments