Saturday, February 22, 2025

HomeNewsഅച്ഛന് 3.19 ലക്ഷം രൂപ വിലയുള്ള ബൈക്ക് സമ്മാനിച്ച് യുവ ക്രിക്കറ്റ് താരം റിങ്കു സിങ്

അച്ഛന് 3.19 ലക്ഷം രൂപ വിലയുള്ള ബൈക്ക് സമ്മാനിച്ച് യുവ ക്രിക്കറ്റ് താരം റിങ്കു സിങ്

spot_img
spot_img

ഇന്ത്യൻ ക്രിക്കറ്റിലെ യുവ താരം റിങ്കു സിങ് എളിയ ജീവിത പശ്ചാത്തലത്തിൽ നിന്ന് വന്നയാളാണ്. ക്രിക്കറ്റ് സ്വപ്നം സാക്ഷാത്കരിക്കുന്നതിന് മുമ്പ് ഒരു വേളയിൽ‌ ഒരു കോച്ചിങ് സെന്ററിന്റെ തറ തുടയ്ക്കുന്ന ജോലി പോലും അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിരുന്നു. ഐ‌പി‌എൽ താരമായി ഉയർന്നുവന്നതിനും ഇന്ത്യൻ ടീമിന്റെ ഭാഗമാവുകയും ചെയ്തതിനുശേഷം റിങ്കു തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കുകയും കുടുംബത്തിന് എല്ലാ സുഖസൗകര്യങ്ങളും ലഭ്യമാക്കാൻ ശ്രമിക്കുകയുമാണ്.ഇപ്പോൾ റിങ്കു സിങ്ങിന്റെ അച്ഛൻ ഖാൻചന്ദ് സിങ്ങിന്റെ ഒരു വീഡിയോ ആണ് വൈറലായിരിക്കുന്നത്. 3.19 ലക്ഷം വിലയുള്ള കാവസാക്കി നിഞ്ച ഓടിക്കുന്ന പിതാവിനെയാണ് വീഡിയോയിൽ കാണുന്നത്. ഈ സൂപ്പർ ബൈക്ക് റിങ്കു, അച്ഛന് സമ്മാനമായി നൽകിയതാണെന്ന് വീഡിയോ പങ്കുവച്ച ഉപഭോക്താവ് കുറിക്കുന്നു.

എല്‍പിജി സിലിണ്ടർ വിതരണം ചെയ്യുന്ന ജോലിയായിരുന്നു റിങ്കുവിന്റെ പിതാവിന്. കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് ഒരു ജോലി കണ്ടെത്തണമെന്ന് ഒരുഘട്ടത്തിൽ അച്ഛൻ റിങ്കുവിനെ ഉപദേശിച്ചിരുന്നു. എന്നാൽ‌ ക്രിക്കറ്റുമായി മുന്നോട്ടുപോവുകയായിരുന്നു റിങ്കു.

എല്‍പിജി സിലിണ്ടർ വിതരണം ചെയ്യുന്ന ജോലിയായിരുന്നു റിങ്കുവിന്റെ പിതാവിന്. കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് ഒരു ജോലി കണ്ടെത്തണമെന്ന് ഒരുഘട്ടത്തിൽ അച്ഛൻ റിങ്കുവിനെ ഉപദേശിച്ചിരുന്നു. എന്നാൽ‌ ക്രിക്കറ്റുമായി മുന്നോട്ടുപോവുകയായിരുന്നു റിങ്കു.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിന്റെ ഹീറോയായ യുവതാരം റിങ്കു സിങ്, ഗുജറാത്ത് ടൈറ്റന്‍സുമായുള്ള മല്‍സരത്തിലെ 20ാം ഓവറിലെ അവിശ്വസനീയ ഇന്നിങ്‌സോടെയാണ് താരപദവിയിലേക്കുയർന്നത്. കൊല്‍ക്കത്തയ്ക്ക് അവസാനത്തെ 5 ബോളില്‍ ജയിക്കാന്‍ 28 റണ്‍സ് വേണമെന്നിരിക്കെ തുടര്‍ച്ചയായി 5 സിക്‌സറുകള്‍ പറത്തി റിങ്കു ടീമിനു നാടകീയ വിജയം സമ്മാനിക്കുകയായിരുന്നു. 21 ബോളില്‍ ആറു സിക്‌സറും ഒരു ഫോറുമടക്കം 48 റണ്‍സുമായി അദ്ദേഹം ടീമിന്റെ വിജയശില്‍പ്പിയാവുകയും ചെയ്തു. പിന്നാലെ ഇന്ത്യൻ‌ ടീമിലക്ക് വിളി വന്നു. രണ്ട് ഏകദിനങ്ങളും 30 ടി 20കളും ഇന്ത്യക്കായി കളിച്ചു. ഇന്ന് ആരംഭിക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് ടി20 പരമ്പരയിലും റിങ്കു കളിക്കുന്നുണ്ട്.

സമാജ് വാദി പാർട്ടി എം പി പ്രിയ സരോജുമായുള്ള റിങ്കുവിന്റെ വിവാഹം ഉറപ്പിച്ചുവെന്ന വാർത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. വിവാഹ നിശ്ചയത്തിനും വിവാഹത്തിനുമുള്ള തീയതി പാർലമെന്റ് സമ്മേളനം അവസാനിച്ചശേഷം തീരുമാനിക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments