Sunday, April 20, 2025

HomeAmericaലിബിൻ ബാഹുലേയൻ (ഏഷ്യാനെറ്റ് ന്യൂസ്) മീഡിയ എക്സലൻസ് അവാർഡ് 2025 മികച്ച ന്യൂസ് വീഡിയോ എഡിറ്റർ...

ലിബിൻ ബാഹുലേയൻ (ഏഷ്യാനെറ്റ് ന്യൂസ്) മീഡിയ എക്സലൻസ് അവാർഡ് 2025 മികച്ച ന്യൂസ് വീഡിയോ എഡിറ്റർ പുരസ്‌കാരത്തിന് അർഹനായി

spot_img
spot_img

കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ശ്രീ റോജി എം ജോൺ എംൽ എ ഫലകവും അങ്കമാലി ബ്ലോക്ക് പ്രസിഡണ്ട് കൊച്ചു ത്രേസ്യ പ്രശസ്തിപത്രവും ശ്രീ സൈമൺ വാവാച്ചേരിയിൽ ചെക്കും കൈമാറി.

ഒഴിവാക്കലുകളുടെയും, കൂട്ടിച്ചേർക്കലുകളുടെയും മാന്ത്രികത നിറഞ്ഞ കലയായ എഡിറ്റിങ്ങിൽ ലിബിൻ സജീവമാകുന്നത്
2011 – ലാണ്. മലയാളത്തിലെ ഒട്ടുമിക്ക ചാനലുകളിലെയും സൂപ്പർഹിറ്റ് പരമ്പരകൾക്ക് എഡിറ്റിംഗ് നിർവഹിച്ചു . 2013ൽ ഏഷ്യാനെറ്റിൽ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ച ലിബിൻ ബാഹുലേയൻ 2014 ഡൽഹിയിൽ തൻറെ കർമ്മമേഘലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ചു.

2018 കേരളത്തിൽ തിരിച്ചെത്തി . മെഗാ സീരിയലുകൾ ഉൾപ്പെടെ 16 പരമ്പരകൾക്കും, പ്രശസ്ത സംവിധായകനായ വിജി തമ്പിയുടെ മാസ്ക് എന്ന സീരിയലിന് ആദ്യമായി HD സാങ്കേതിക വിദ്യ ഉപയോഗിച്ച് എഡിറ്റിംഗ് നടത്തിയ മികവും ലിബിൻ്റെതായിരുന്നു. ഇക്കഴിഞ്ഞ വർഷം വയനാട്ടിൽ പ്രാണ രക്ഷാർത്ഥം ഓടിവന്ന കൊച്ചു കുട്ടി അടങ്ങിയ കുടുംബത്തിന് കണ്ണീരോടെ ഒരു കൊമ്പൻ കാവൽ നിന്ന് സംഭവം A l സാങ്കേതിവിദ്യയുടെ സഹായത്തോടെ ലിബിൻ പുനരാവിഷ്കരിച്ചത് കേവലം രണ്ടു ദിവസത്തിനുള്ളിൽ, രണ്ടു കോടിയിലധികം പേർ കണ്ട സൂപ്പർ ഹിറ്റ് വൈറൽ വീഡിയോ ആയി മികച്ച അഭിപ്രായം നേടി. ഏഷ്യാനെറ്റ് വാർത്തകളുടെയും വാർത്താധിഷ്ഠിത പരിപാടികളുടെയും എഡിറ്റിംഗ് മേഖലയിൽ നേതൃത്വം വഹിച്ചുകൊണ്ട് ഇപ്പോൾ പ്രവർത്തിക്കുന്നു

കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങുകൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം ചെയ്തു . ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ (സാമുവേൽ ഈശോ) അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ കേന്ദ്ര മന്ത്രിയും ഇപ്പോൾ കേരള ഗവണ്മെന്റിന്റെ ക്യാബിനറ്റ് റാങ്കുള്ള കേന്ദ്രത്തിലെ പ്രത്യേക പ്രതിനിധിയായ പ്രൊഫസർ കെ.വി. തോമസ്, ഹൈബി ഈഡൻ എം പി, എം എൽ എ മാരായ മോൻസ് ജോസഫ്, അൻവർ സാദത്, റോജി എം ജോൺ, മാണി സി കാപ്പൻ , ടി ജെ വിനോദ് , കെ ജെ മാക്സി, മുൻ എംപി സെബാസ്റ്റ്യൻ പോൾ ,

കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, ജോണി ലൂക്കോസ് ഡയറക്ടർ, മനോരമ ന്യൂസ്, സാജ് എർത്ത് റിസോർട് ഉടമകൾ സാജൻ, മിനി സാജൻ, സുമേഷ് അച്ചുതൻ, ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ഫൊക്കാന മുൻ പ്രസിഡന്റ് ബാബു സ്റ്റീഫൻ, ദിലീപ് വെര്ഗീസ് , അനിയൻ ജോർജ് കൂടാതെ ഇന്ത്യ പ്രസ് ക്ലബ് സെക്രട്ടറി ഷിജോ പൗലോസ്, അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, നിയുക്ത പ്രസിഡന്റ് രാജു പള്ളത്‌, വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രെഷറർ റോയ് മുളകുന്നം, അഡ്വൈസറി ബോർഡ് അംഗങ്ങളും പങ്കെടുത്തു

Libin Bahuleyan Profile: https://www.facebook.com/indiapressclubnorthamerica/videos/471063102504390

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments