Thursday, January 30, 2025

HomeNewsIndiaഭാര്യയെ വെട്ടിനുറുക്കി പ്രഷര്‍കുക്കറില്‍ പാകം ചെയ്ത ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യയെ വെട്ടിനുറുക്കി പ്രഷര്‍കുക്കറില്‍ പാകം ചെയ്ത ഭര്‍ത്താവ് അറസ്റ്റില്‍

spot_img
spot_img

ഹൈദരാബാദ്: ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി പ്രഷര്‍ കുക്കറില്‍ പാകം ചെയ്തു. ഭാര്യയെ കാണാതായതിനെ തുടര്‍ന്ന് കുടുംബം നല്‍കിയ പരാതിയില്‍ അന്വേഷണത്തിടെയാണ് ഗുരുമൂര്‍ത്തി കുറ്റസമ്മതം നടത്തിയത്. ഗുരുമൂര്‍ത്തി ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹം ഒന്നിലധികം കഷണങ്ങളാക്കി പ്രഷര്‍ കുക്കറില്‍ പാകം ചെയ്യുകയായിരുന്നു.

കുറ്റകൃത്യം മറച്ചുവെക്കാനും യുവാവ് ശ്രമം നടത്തി. ഭാര്യയെ കാണാതായതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഗുരു മൂര്‍ത്തി എന്ന 45കാരന്‍ കുറ്റസമ്മതം നടത്തിയത്. സംഭവത്തെ കുറിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വരികയാണ്.

ജനുവരി 16-ന് 35 കാരനായ വെങ്കിട മാധവിയെ കാണാതായതായി വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ കുടുംബത്തിന് ഭര്‍ത്താവിനെ സംശയം തോന്നിയിരുന്നു. ഗുരു മൂര്‍ത്തിയെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. പുറത്തുവരുന്ന വിവരമനുസരിച്ച്, ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹം ബാത്ത്‌റൂമില്‍ വെട്ടിനുറുക്കിയ ശേഷം പ്രഷര്‍ കുക്കറില്‍ പാകം ചെയ്യുകയായിരുന്നു.

പിന്നീട് എല്ലുകള്‍ വേര്‍പെടുത്തി കീടനാശിനി ഉപയോഗിച്ച് പൊടിച്ച് വീണ്ടും തിളപ്പിച്ചു. മൂന്ന് ദിവസത്തോളം നിരവധി തവണ മാംസവും എല്ലുകളും പാകം ചെയ്ത ശേഷം, അവ പായ്ക്ക് ചെയ്ത് മീര്‍പേട്ട് തടാകത്തിലേക്ക് വലിച്ചെറിയുകയായിരുന്നു.

മുന്‍ സൈനികനായ ഗുരു മൂര്‍ത്തി നിലവില്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനില്‍ (ഡിആര്‍ഡിഒ) സെക്യൂരിറ്റി ഗാര്‍ഡാണ്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. ഒരാള്‍ ആണ്‍കുട്ടിയും മറ്റേയാള്‍ പെണ്‍കുട്ടിയുമാണ്. ഇരുവരും തമ്മില്‍ അടിക്കടി വഴക്കുകള്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്തിനാണ് കൊലപാതകം നടന്നതെന്ന് വ്യക്തമല്ല. പൊലീസ് കേസ് അന്വേഷിച്ചുവരികയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments