ന്യൂയോർക്ക് : ഡോണൾഡ് ട്രംപിന്റെ സ്വപ്ന പദ്ധതിയായ സ്റ്റാർഗേറ്റിനെച്ചൊല്ലി ഓപ്പൺ എഐ സിഇഒ സാം ആൾട്‌മാനും ടെസ്‌ല ഉടമ ഇലോൺ മസ്കും തമ്മിൽ തർക്കം. 50,000 കോടി യുഎസ് ഡോളർ ബജറ്റിലുള്ള എഐ ഡേറ്റ സെന്റർ പദ്ധതി ഓപ്പൺ എഐ, ഓറക്കിൾ, സോഫ്റ്റ്ബാങ്ക് എന്നീ കമ്പനികളുടെ സഹകരണത്തോടെ സ്ഥാപിക്കുമെന്നാണു ട്രംപ് പ്രഖ്യാപിച്ചത് .എന്നാൽ, ട്രംപ് സർക്കാരിൽ നിർണായക സ്വാധീനം ചെലുത്തുന്ന മസ്‌ക്, ഈ പദ്ധതിക്കു വേണ്ട പണം സംരംഭകരുടെ കയ്യിൽ ഇല്ലെന്നു സമൂഹമാധ്യമത്തിൽ കുറിച്ചു. ഇതിനെ ചോദ്യം ചെയ്ത ആൾട് മാൻ യുഎസിനു വേണ്ടി നിലകൊള്ളാൻ മസ്കിനോട് ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ ഈ തർക്കം ഏത് തലത്തിലേക്ക് നീങ്ങുമെന്നതാണ് ഏറ്റവും ശ്രദ്ധേയം