ബാങ്കോങ്ക്: കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു എന്ന കേസില്‍ തായ്‌ലന്‍ഡിലെ ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവിന് മൂന്ന് വര്‍ഷം തടവുശിക്ഷ.
1996ലെ അറ്റ്‌ലാന്റ ഒളിമ്പിക്‌സില്‍ ഫെതര്‍വെയ്റ്റ് ബോക്‌സിംഗിൽ സ്വർണം നേടിയ സോംലക്ക് കാംസിംഗിനെയാണ് ശിക്ഷിച്ചത് . 5000 ഡോളര്‍ പിഴയും തായ് കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഹം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ക്ക് സോംലക്കിനെ ഖോണ്‍ കെയ്ന്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കോടതി വിധിക്കെതിരെ പ്രതി അപ്പീല്‍ നല്‍കി.
2023 ഡിസംബറില്‍ ബോണ്‍ കെയ്‌നിലെ ഒരു ഹോട്ടലില്‍ വച്ച് സോംലക്ക് തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് പതിനേഴുകാരി പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചിരുന്നു.